ഭിന്നശേഷി കുട്ടികൾക്കായി തെറപ്പി സൗകര്യമൊരുക്കി ​'മാജിക് ലാേൻറൺ​' പദ്ധതി

കോഴിക്കോട്: ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന പതിനാലായിരത്തോളം ഭിന്നശേഷി കുട്ടികൾക്ക് പ്രാദേശികമായി തെറപ്പി സൗകര്യങ്ങളൊരുക്കുന്ന 'മാജിക് ലാേൻറൺ' പദ്ധതി ആഗസ്റ്റ് ഒന്നുമുതൽ ആരംഭിക്കും. സി.ആർ.സിയിലെ ഡോക്ടർമാരും തെറപ്പിസ്റ്റുകളും ജില്ലയിലെ 15 ബ്ലോക്ക് റിസോഴ്സ് സ​െൻററുകളിലെത്തി കുട്ടികൾക്ക് പരിശീലനം നൽകുന്ന പദ്ധതിയാണിത്. കോഴിക്കോട് സർവശിക്ഷ അഭിയാനും കേന്ദ്ര സാമൂഹികനീതി വകുപ്പും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി ശനിയാഴ്ച ഉച്ചക്ക് 12.30ന് കോഴിക്കോട് ഇംഹാൻസ് ഓഡിറ്റോറിയത്തിൽ എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. രക്ഷിതാക്കൾക്കും റിസോഴ്സ് അധ്യാപകർക്കും പരിശീലനം നൽകാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. തെറപ്പികൾക്കായി കുട്ടികളെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കാനാവാത്ത ആയിരക്കണക്കിന് ദരിദ്രരായ രക്ഷിതാക്കൾക്ക് പദ്ധതി പ്രയോജനകരമാവുമെന്ന് എസ്.എസ്.എ ജില്ല േപ്രാഗ്രാം ഓഫിസർ എ.കെ. അബ്ദുൽ ഹക്കീം അറിയിച്ചു. സി.ആർ.സി.യിലെ ഫിസിയോതെറപ്പി, സ്പീച്ച് തെറപ്പി, ഒക്യുപേഷനൽ തെറപ്പി വിദഗ്ധരുടെ സേവനം ബി.ആർ.സികൾ കേന്ദ്രീകരിച്ച് നൽകുക, പഠനപ്രശ്നങ്ങളുള്ള കുട്ടികളെ കണ്ടെത്തുന്നതിനുള്ള ക്യാമ്പുകൾ നടത്തി പരിഹാരമാർഗങ്ങൾ വികസിപ്പിക്കുക, ജില്ലയിലെ ആറ് ഓട്ടിസം സ​െൻററുകളിലെ ഓട്ടിസം ബാധിതരായ 165 കുട്ടികൾക്ക് തെറപ്പി നൽകുക, ഈ സ​െൻററുകളിലെ റിസോഴ്സ് അധ്യാപകർക്ക് വിദഗ്ധ പരിശീലനം നൽകുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.