അനർഹരെ ഒഴിവാക്കി മുൻഗണന പട്ടിക പരിഷ്കരിക്കുമെന്ന് മന്ത്രി പി. തിലോത്തമൻ

കോഴിക്കോട്: അനർഹരെ ഒഴിവാക്കി മുൻഗണന പട്ടിക പരിഷ്കരിക്കുമെന്ന് സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ. കോഴിക്കോട് ജില്ല പഞ്ചായത്ത് കൗൺസിൽ ഹാളിൽ ചേർന്ന യോഗത്തിൽ നാല് ജില്ലകളിലെ റേഷൻ മുൻഗണന പട്ടിക, പുതിയ കാർഡ് വിതരണം എന്നിവ അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻഗണന പട്ടികയിലെ അനർഹരെ ഒഴിവാക്കാനുള്ള പരിശോധന കർശനമാക്കാൻ ജില്ല സപ്ലൈ ഓഫിസർമാർക്ക് നിർദേശം നൽകി. റേഷൻ കടകളിൽ പരിശോധന നടത്തും. റേഷൻ അരിവിതരണം മുൻകൂറായി നടത്താനും മന്ത്രി നിർദേശം നൽകി. ഓരോ മാസത്തെയും ബാലൻസ് സ്റ്റോക്ക് എടുക്കുകയും രജിസ്റ്ററിൽ കൃത്യമായ വിവരങ്ങൾ സൂക്ഷിക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയും വേണം. പൊതുജനങ്ങൾക്ക് റേഷൻ കൃത്യമായ അളവിൽ, ഗുണനിലവാരമുള്ള അരിതന്നെ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. യോഗത്തിൽ കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലെ ജില്ല സപ്ലൈ ഓഫിസർമാർ, താലൂക്ക് സപ്ലൈ ഓഫിസർമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.