കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസില്‍ യുവാവ് വാഹനമിടിച്ചു മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാർ ഡ്രൈവര്‍ കീഴടങ്ങി. തിക്കോടി വടക്കേപൂളക്കണ്ടി ഹൗസില്‍ ഫസലുദ്ദീന്‍ (35) ആണ് ട്രാഫിക് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇയാള്‍ സഞ്ചരിച്ച ഫോക്സ് വാഗണ്‍ പോളോ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചയായിരുന്നു അപകടമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.