കോഴിക്കോട്: മാളിക്കടവ് ഗവ. വനിത െഎ.ടി.െഎയിൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെൻറ് കമ്മിറ്റി നടത്തുന്ന വിവിധ ഹ്രസ്വകാല സ്വാശ്രയ കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആൺകുട്ടികൾക്കും അപേക്ഷിക്കാം. അവസാന തീയതി: ജൂലൈ 30. ഫോൺ: 9744002006. ഒരു വീട്ടിൽ ഒരു കാർട്ടൂൺ കേരള യാത്രയുമായി ദിലീഫ് കോഴിക്കോട്: 'ഒരു വീട്ടിൽ ഒരു കാർട്ടൂൺ' എന്ന പ്രമേയവുമായി പ്രശസ്ത കാർട്ടൂണിസ്റ്റും ഗിന്നസ് റെക്കോർഡ് ഉടമയുമായ ദിലീഫ് കാർട്ടൂൺ കാമ്പയിൻ സംഘടിപ്പിക്കുന്നു. 60 ദിവസം നീണ്ടുനിൽക്കുന്ന കാമ്പയിനിലൂടെ കുടുംബബന്ധങ്ങളുടെ ഭദ്രതയും മാഹാത്മ്യവും തിരിച്ചുപിടിക്കുകയാണ് ലക്ഷ്യംവെക്കുന്നത്. കേരളമൊട്ടുക്കും ഇൗ കാമ്പയിനിലൂടെ ഒരു ലക്ഷം കാരിക്കേച്ചറുകൾ എത്തിക്കുകയാണ് ലക്ഷ്യം. ശനിയാഴ്ച വൈകീട്ട് നാലിന് കോഴിക്കോട് കോർപറേഷൻ ഒാഫിസിന് സമീപം മേയർ തോട്ടത്തിൽ രവീന്ദ്രൻ കാരിക്കേച്ചവർ ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.