പാലേരി: എസ്.എസ്.എൽ.സി, പ്ലസ് ടു, നെറ്റ്, മജ്ലിസ് പരീക്ഷകളിൽ ഉന്നത മാർക്ക് നേടിയവർക്ക് പാറക്കടവ് മഹല്ല് കമ്മിറ്റി, ഖത്തർ, യു.എ.ഇ, ഒമാൻ എന്നീ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ക്യാഷ് അവാർഡും മെമേൻറായും നൽകി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.പി. വിജയൻ അവാർഡ് വിതരണം ഉദ്ഘാടനം ചെയ്തു. മഹല്ല് വൈസ് പ്രസിഡൻറ് എം. അബ്ദുറഹീം അധ്യക്ഷത വഹിച്ചു. കെ.ടി. സൂപ്പി, പി. മുഹമ്മദ് സാലിഹ്, മുഹമ്മദ് ഹുസൈൻ സഖാഫി, കെ.എൻ. ജാഫർ എന്നിവർ സംസാരിച്ചു. മഹല്ല് മുതവല്ലി കാവിൽ ഇബ്രാഹീം, ഇല്ലത്ത് അലി, മാണിക്കോത്ത് അബ്ദുസ്സമദ്, മൂസ പാലേരി, വി. കുഞ്ഞമ്മദ്, കെ.കെ. അസീസ്, എം.കെ. അഷ്റഫ്, സി. അബ്ദുസ്സമദ്, എം.കെ. മുനൈഫ്, കെ.എൻ. ഫാറൂഖ്, അഷ്റഫ് എന്നിവർ സംസാരിച്ചു. ഹജ്ജ് പഠന ക്ലാസ് പാലേരി: രിഹ്ല ഹജ്ജ് ആൻഡ് ഉംറ പാലേരി സംഘടിപ്പിക്കുന്ന ഹജ്ജ് ക്ലാസ് 22ന് ഉച്ചക്ക് രണ്ടിന് പാലേരി ടൗണിലെ ഇടിവെട്ടി റോഡിലുള്ള രിഹ്ല ഒാഫിസിൽ നടക്കും. ഇൗ വർഷം ഹജ്ജ് കമ്മിറ്റിയിൽ ഹജ്ജിന് പോകുന്നവർക്കാണ് ക്ലാസ്. ....................... kp1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.