കോഴിേക്കാട്: സാക്ഷരത മിഷൻ നടത്തുന്ന പത്താംതരം ഹയർ സെക്കൻഡറി തുല്യത കോഴ്സിലേക്ക് അപേക്ഷ സ്വീകരിക്കുന്ന തീയതി നീട്ടി. അപേക്ഷ പിഴകൂടാതെ ഇൗ മാസം 31 വരെയും 50 രൂപ പിഴയോടെ ആഗസ്റ്റ് 10 വരെയും കക്കോടി മോരിക്കര തുടർവിദ്യാകേന്ദ്രത്തിൽ സ്വീകരിക്കും. ഫോൺ: 8943461233, 8089644478. സ്വാഗതസംഘം ഒാഫിസ് കോഴിക്കോട്: കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയനും കേരള ചലച്ചിത്ര അക്കാദമിയും സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിെൻറ സ്വാഗതസംഘം ഒാഫിസ് ഉദ്ഘാടനം നടൻ രവീന്ദ്രൻ ഗവ. ലോ കോളജിൽ നിർവഹിച്ചു. യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർ പി.ടി. അശ്വന്ത് അധ്യക്ഷത വഹിച്ചു. അരുൺ, ആദർശ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.