മലബാർ റിവർ ഫെസ്​റ്റിവൽ: ഫ്രീ സ്​​െറ്റെൽ കയാക്കിങ്ങിൽ ന്യൂസിലൻഡിന്​ കിരീടം

പേരാമ്പ്ര: കുറ്റ്യാടി പുഴയിലെ പറമ്പൽ മീൻതുളളി പാറയിൽ നടന്ന അന്താരാഷ്ട്ര കയാക്കിങ് ഫ്രീ സ്െറ്റെൽ ടൂർണമ​െൻറിൽ ന്യൂസിലൻഡി​െൻറ ജോസഫ് ജെറി ജേതാവായി. ഇന്ത്യയുെട ആഷിസ് റാവത്ത് രണ്ടാംസ്ഥാനം നേടിയപ്പോൾ മനീഷ് റാവത്ത് മൂന്നാമതെത്തി. വനിതകളുടെ മത്സരത്തിൽ ഇറ്റലിയുടെ ജൂലിയ ഒന്നാം സ്ഥാനവും ഇംഗ്ലണ്ടി​െൻറ സാറ രണ്ടാം സ്ഥാനവും നേടി. പുരുഷ വിഭാഗത്തിൽ 37 പേരും വനിത വിഭാഗത്തിൽ മൂന്നുപേരുമാണ് മാറ്റുരച്ചത്. ബോട്ടിൽ ഓളങ്ങളിലൂടെ തുഴഞ്ഞ് അഭ്യാസ പ്രകടനം കാണിക്കുന്നതാണ് കയാക്കിങ് ഫ്രീസ്റ്റൈൽ ഇനം. കുത്തിയൊലിക്കുന്ന കുറ്റ്യാടി പുഴയിൽ ഓളങ്ങളോട് മല്ലടിക്കുന്ന കയാക്കർമാരെ കാണാൻ നിരവധിയാളുകളാണ് മീൻതുള്ളി പാറയിൽ എത്തിയത്. ഇറ്റലി, ജർമനി, ഫ്രാൻസ്, യു.എസ്, യു.കെ, ഓസ്ട്രിയ, നേപ്പാൾ, മോണ്ടിനഗ്രോ, ന്യൂസിലൻഡ്, അയർലൻഡ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളാണ് പങ്കെടുത്തത്. സംസ്ഥാന, ജില്ല ടൂറിസം പ്രമോഷൻ കൗൺസിലുകൾ, ജില്ല പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടത്തുന്നത്. നേരത്തെ മീൻതുള്ളി പാറയിൽ ലോക ചാമ്പ്യൻ ജാക്പോ നോർബേരക്ക്, തുഴ കൈമാറി ജില്ല പഞ്ചായത്ത് അംഗം എ.കെ. ബാലൻ ഉദ്ഘാടനം ചെയ്തു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ടൂറിസം ജോയൻറ് ഡയറക്ടർ സി.എൻ. അനിതകുമാരി, ഡി.ടി.പി.സി സെക്രട്ടറി ബിനോയ് വേണുഗോപാൽ, പി.ഡി. ഫിലിപ്, വി.ഡി. ജോസഫ്, ദേവി വാഴയിൽ എന്നിവർ സംബന്ധിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. സുനിൽ സ്വാഗതം പറഞ്ഞു. മറ്റ് ഇനങ്ങൾ ഇന്നും നാളെയും പുലിക്കയത്ത് നടക്കും. Photo: KPBA 56 കയാക്കിങ് ഫ്രീസ്റ്റൈൽ ചാമ്പ്യൻ ജോസഫ് ജെറി Photo: KPBA 56 കയാക്കിങ് ഫ്രീസ്റ്റൈൽ ചാമ്പ്യൻ ജോസഫ് ജെറി photo: KPBA 57 മീൻതുള്ളി പാറയിലെ മത്സരത്തിൽനിന്ന് photo: KPBA 58 പെരുവണ്ണാമൂഴി മീൻതുള്ളി പാറയിൽ അന്താരാഷ്ട്ര കയാക്കിങ് മത്സരം ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.