എലത്തൂർ: കോഴിക്കോട്- കണ്ണൂർ റോഡിൽ അത്താണിക്കലിൽ നടന്ന വാഹന പരിശോധനയിൽ അതിവേഗതയിൽ വാഹനമോടിച്ച ബസ് ൈഡ്രവറെ എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. കെ.എൽ-56- ബി-4878 ബസും പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് ൈഡ്രവർ പേരാമ്പ്ര സ്വദേശി കൊരക്കാട്ടുമ്മൽ സജീഷിനെയാണ് അറസ്റ്റ് ചെയ്തത്. ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ അതിവേഗതയിൽ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്. എലത്തൂർ എസ്.ഐ അരുൺപ്രസാദും സംഘവുമാണ് അറസ്റ്റ് ചെയ്തത്. ഈ റൂട്ടിൽ ബസുൾപ്പെടെയുള്ള വാഹനങ്ങളുടെ അതിവേഗം കാരണം അപകടങ്ങൾ തുടർക്കഥയാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.