പയ്യോളി ടൗണിൽ ​െകട്ടിടം തകർന്നു

പടം പയ്യോളി: ടൗണിലെ ജീർണിച്ച കെട്ടിടം മഴയിൽ തകർന്നു. ബസ്സ്റ്റാൻഡിന് എതിർവശം ദേശീയപാതയോരത്തെ ഏറെ പഴക്കമുള്ള മൂന്നുനില കെട്ടിടത്തി​െൻറ ഒരു ഭാഗമാണ് തകർന്നത്. വ്യാഴാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം. ആർക്കും പരിക്കില്ല. നേരേത്ത കെട്ടിടത്തിൽ വിള്ളൽ കണ്ടതിനെ തുടർന്ന് തൊഴിലാളികൾ മാറിനിന്നതിനാൽ അപകടം ഒഴിവായി. ഉച്ചകഴിഞ്ഞ് പെയ്ത മഴയോടൊപ്പം കെട്ടിടത്തിൽ വൻശബ്ദത്തോടെ വിള്ളൽ ഉണ്ടാവുകയും നിലംപൊത്തുകയുമായിരുന്നു. 80 വർഷത്തോളം പഴക്കമുള്ള കെട്ടിടമാണിത്. അപകടാവസ്ഥയിൽ നിൽക്കുന്ന കെട്ടിടത്തി​െൻറ ബാക്കി ഭാഗം പൂർണമായും പൊളിച്ചുനീക്കാൻ ഉടമക്ക് പൊലീസ് നിർദേശം നൽകി. കെട്ടിടം വീണതറിഞ്ഞ് പയ്യോളി സി.െഎ ദിനേശ് കോറോത്ത്, എസ്.െഎ കെ. സുമിത്ത്കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. ..................... kz11
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.