വികസന സമിതി രൂപവത്​കരണം യു.ഡി.എഫ് ബഹിഷ്കരിക്കും

താമരശ്ശേരി: ഗ്രാമപഞ്ചായത്ത് ഭരണ സമിതികളെ നോക്കുകുത്തികളാക്കി വികസനം എന്ന പുകമറ സൃഷ്ടിച്ച് പഞ്ചായത്തില്‍ െഡവലപ്‌മ​െൻറ് കമ്മിറ്റി രൂപവത്കരിക്കാനുള്ള നീക്കം ശുദ്ധ തട്ടിപ്പാണെന്ന് യു.ഡി.എഫ് കൊടുവള്ളി മണ്ഡലം കമ്മിറ്റി ആരോപിച്ചു. വാര്‍ഡ്‌ ഗ്രാമസഭകളില്‍നിന്ന് തെരഞ്ഞെടുക്കുന്ന വികസന സമിതിയും ഗ്രാമ, -ബ്ലോക്ക്,- ജില്ല പഞ്ചായത്തുകളിലെ വര്‍ക്കിങ് ഗ്രൂപ്പുകളും വികസനപ്രവൃത്തികള്‍ക്ക്‌ രൂപം നല്‍കുകയാണ് പതിവ്. എന്നാല്‍ ഒരു അധികാരവുമില്ലാത്ത െഡവലപ്മ​െൻറ് കമ്മിറ്റി വികസനം അട്ടിമറിക്കാനുള്ളതാണെന്നും ആയതിനാല്‍ വികസന സമിതി രൂപവത്കരണം യു.ഡി.എഫ് ബഹിഷ്കരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. ചെയര്‍മാന്‍ എ. അരവിന്ദന്‍ അധ്യക്ഷത വഹിച്ചു. സി. മോയിന്‍കുട്ടി ഉദ്ഘാടനം ചെയ്തു. വി.എം. ഉമ്മർ, ഷരീഫ കണ്ണാടിപ്പൊയിൽ, ഖദീജ മുഹമ്മദ്‌, എൻ.സി. ഹുസൈന്‍, വി.സി. ഹമീദ്, ഹംസ ഹാജി, അബൂബക്കര്‍ കുട്ടി, മനോജ്‌, പി.എസ്. മുഹമ്മദലി എന്നിവര്‍ സംസാരിച്ചു. കെ.വി. മുഹമ്മദ്‌ സ്വാഗതവും ടി.കെ. മുഹമ്മദ്‌ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.