ഉ​േപക്ഷിച്ച മാലിന്യം റോഡിൽതന്നെ; നടപടിക്കായി ഉറക്കമൊഴിച്ച്​ നാട്ടുകാർ

മുക്കം സ്വദേശിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു പന്തീരാങ്കാവ്: ഒരാഴ്ചയായി റോഡിൽ തള്ളിയ മാലിന്യം ചീഞ്ഞ് നാറുേമ്പാഴും ഉത്തരവാദികൾക്കെതിരെ നടപടിയില്ല. പന്തീരാങ്കാവ് യു.പി സ്കൂൾ-ബൈപ്പാസ് റോഡിൽ ബൈപ്പാസിനോട് ചേർന്നാണ് മാലിന്യ ചാക്കുകൾ തള്ളിയത്. ദുർഗന്ധം വമിച്ചതോടെ ചാക്കുകൾ പരിശോധിച്ച നാട്ടുകാർക്ക് അതിൽനിന്ന് മുക്കം സ്വദേശിയുടെ പേരിലുള്ള ചില രേഖകൾ ലഭിച്ചിരുന്നു. തുടർന്ന് ഇയാൾക്തെിരെ നവശക്തി ക്ലബ് പ്രവർത്തകർ നല്ലളം പൊലീസിൽ പരാതി നൽകി. ഒളവണ്ണ പഞ്ചായത്തംഗം വി. ഹർഷലതയുടെ നേതൃത്വത്തിൽ സംഘടിച്ച നാട്ടുകാർക്ക് മാലിന്യം ഉപേക്ഷിച്ച ആളെ വരുത്തി തിരിച്ചെടുപ്പിക്കാമെന്ന് പൊലീസ് ഉറപ്പ് നൽകിയിരുന്നത്രേ. എന്നാൽ, ബുധനാഴ്ച വൈകീട്ടും ഇയാൾ ഏർപാടാക്കിയ ഇതരസംസ്ഥാന തൊഴിലാളികളുമായാണ് പൊലീസ് എത്തിയത്. ഇതിൽ ക്ഷുഭിതരായ നാട്ടുകാർ ഇവരെ മാലിന്യം നീക്കാൻ അനുവദിച്ചില്ല. ഉത്തരവാദിയായ ആൾതന്നെ വരണമെന്ന വാശിയിൽ നാട്ടുകാരും ഉറച്ചതോടെ ബുധനാഴ്ച അർധരാത്രിയാണ് പൊലീസ് തിരിച്ചുപോയത്. വ്യാഴാഴ്ച നാട്ടുകാരുടെ പരാതിയിൽ പൊലീസ് മുക്കം സ്വദേശിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. വിഷയം പഞ്ചായത്തിനെ അറിയിക്കുമെന്ന് പൊലീസ് പറഞ്ഞു. ബൈപ്പാസിന് ഇരുപുറത്തും വ്യാപകമായി മാലിന്യം വലിച്ചെറിയുന്നത് പതിവാണ്. മാവുമ്പ ഉൾപ്പെടെ ജലസ്രോതസ്സുകൾ മലിനമാക്കുകയും ചെയ്യുന്നത് വ്യാപകമായതോടെ റോഡിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്നും മാലിന്യം വലിച്ചെറിയുന്നവർക്കെതിെര നടപടിയെടുക്കണമെന്നും നാട്ടുകാർ നിരന്തം ആവശ്യപ്പെടുന്നുണ്ട്. ഇതിനിടെയാണ് ചീഞ്ഞുനാറുന്ന മാലിന്യം റോഡരികിൽ ഉപേക്ഷിച്ചതി​െൻറ ഉത്തരവാദികൾക്കെതിരെ നടപടിക്കായി നാട്ടുകാർ പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങുന്നതും ഉറക്കമൊഴിച്ച് റോഡിൽ കാവലിരിക്കുന്നതും. പടം.. പന്തീരാങ്കാവ് ബൈപാസിന് സമീപം റോഡരികിൽ ഉപേക്ഷിച്ച മാലിന്യ കവറുകൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.