രണ്ടിടത്ത് മരം വീണു; ഗതാഗതം തടസ്സപ്പെട്ടു

പേരാമ്പ്ര: സംസ്ഥാന പാതയിൽ കടിയങ്ങാടും പയ്യോളി-പേരാമ്പ്ര റോഡിൽ മമ്മിളിക്കുളത്തും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച രാത്രി തിമിർത്തുപെയ്ത മഴയിലും കാറ്റിലുമാണ് കടിയങ്ങാട് വൻ മരം കടപുഴകിയത്. കുറ്റ്യാടി ഭാഗത്തുനിന്ന് കോഴിക്കോട്ടേക്കും തിരിച്ചും പോയ വാഹനങ്ങൾ ഏറെനേരം കുരുക്കിൽപെട്ടു. ഈ സമയം രോഗികളുമായി എത്തിയ ആംബുലൻസ് ഉൾപ്പെടെ വാഹനങ്ങൾ പന്തിരിക്കര കെ.ടി റോഡ് വഴി തിരിച്ചുവിടുകയായിരുന്നു. ഫയർഫോഴ്‌സ് എത്തിയാണ് മരം നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. വൈദ്യുതി ലൈനുകളും കാലുകളും പൊട്ടിവീണു. മമ്മിളിക്കുളത്ത് വ്യാഴാഴ്ച ഉച്ചക്കുശേഷം മൂന്നു മണിയോടെയുണ്ടായ ശക്തമായ കാറ്റിലാണ് മരം വീണത്. ഈ സമയത്ത് കടന്നുപോയ ഓട്ടോറിക്ഷ അപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തടസ്സം നീക്കിയത്. ...................... kp6
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.