റോഡി​െൻറ ശോച്യാവസ്ഥ: നഗരസഭ മാർച്ച് ഇന്ന്

ഫറോക്ക്: റോഡി​െൻറ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ ഇന്ന് നഗരസഭയിലേക്ക് മാർച്ച് നടത്തും. ഫറോക്ക് നഗരസഭ ഒന്നാം ഡിവിഷനെ പ്രതിനിധാനംചെയ്യുന്ന നഗരസഭ അധ്യക്ഷയുടെ തട്ടകത്തിലെ റൂബി റോഡി​െൻറ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ സംഘടിച്ച് വെള്ളിയാഴ്ച രാവിലെ മാർച്ച് നടത്തുന്നത്. ഡ്രെയ്നേജ് സൗകര്യമില്ലാത്തതിനാൽ മഴക്കാലമായതിനാൽ വെള്ളം റോഡിൽ തളംകെട്ടിക്കിടക്കുകയാണ്. വിദ്യാർഥികളടക്കം വെള്ളത്തിലൂടെ വേണം യാത്രചെയ്യാൻ. മലിനവെള്ളമായതിനാൽ രോഗഭീതിയിലാണ് നാട്ടുകാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.