അശ്ലീല സന്ദേശം: കുടുംബശ്രീ ജില്ല അസി. മിഷന്‍ കോഒാഡിനേറ്ററെ നീക്കി കോഴിക്കോട്: കുടുംബശ്രീ അംഗങ്ങളുള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ലീല സന്ദേശം അയെച്ചന്ന പരാതിയിൽ കുടുംബശ്രീ ജില്ല അസിസ്റ്റൻറ് മിഷന്‍ കോഒാഡിനേറ്ററെ സ്ഥാനത്തുനിന്ന് നീക്കി. എ.സി. മൊയ്തിയെയാണ് കുടുംബശ്രീ സംസ്ഥാന മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ എസ്. ഹരികിഷോർ നീക്കിയത്. ജില്ല മിഷൻ കോഒാഡിനേറ്റർ പി.സി. കവിത നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. ഗ്രാമീണ മേഖലയിലെ കുടുംബശ്രീ പ്രവർത്തകർ അംഗങ്ങളായ ഗ്രൂപ്പിലാണ് ഒരാഴ്ചമുമ്പ് സന്ദേശം ലഭിച്ചത്. 17 -18 വയസ്സുള്ള കുട്ടികളുടെ ലൈംഗികത ആവശ്യപ്പെട്ടുള്ള സന്ദേശമാണ് വാട്സ്ആപ്പിലെത്തിയത്. ഉൽപന്നങ്ങള്‍ അംഗങ്ങൾക്കിടയിൽ പരിചയപ്പെടുത്തി വിപണി കണ്ടെത്തുന്നതിനാണ് ജില്ലയിലെ കുടുംബശ്രീ അംഗങ്ങള്‍ ഹോം ഷോപ്പ് എന്ന വാട്സ്ആപ് ഗ്രൂപ് തുടങ്ങിയത്. ഇരുനൂറോളം സ്ത്രീകള്‍ അംഗങ്ങളുള്ള ഗ്രൂപ്പിലേക്ക് ജില്ല അസി. കോഒാഡിനേറ്ററുടെ സന്ദേശം വന്നതു മുതൽ വൻ പ്രതിഷേധമുയരുകയായിരുന്നു. മാറി അയച്ചതാണെന്ന വിശദീകരണവും തൊട്ടു പിന്നാലെ ഇദ്ദേഹം അയച്ചിട്ടുണ്ട്. എന്നാല്‍, പ്രതിഷേധം ശക്തമായതോടെ കുടുംബശ്രീ സംസ്ഥാന മിഷന് ജില്ല കോഒാഡിനേറ്റര്‍ റിപ്പോർട്ട് നൽകുകയായിരുന്നു. ഡെപ്യൂേട്ടഷനിൽ അസി. മിഷന്‍ കോഒാഡിനേറ്ററായയാെള വിദ്യാഭ്യാസ വകുപ്പിലേക്കുതന്നെയാണ് തിരിച്ചയച്ചത്. ഹോം ഷോപ്പിേൻറത് കുടുംബശ്രീയുടെ ഒൗദ്യോഗിക വാട്സ്ആപ് ഗ്രൂപ്പല്ലെന്നും പൊലീസിൽ പരാതി നല്‍കിയിട്ടില്ലെന്നും ജില്ല കോഒാഡിനേറ്റർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.