ഉണ്ണികുളത്ത് 'പ്രകൃതിയിലേക്ക് ഒരു മടക്കയാത്ര' പദ്ധതിക്ക് തുടക്കം

എകരൂല്‍: ഉണ്ണികുളം പഞ്ചായത്ത്‌ കാര്‍ബണ്‍ ന്യൂട്രല്‍ ബാലസൗഹൃദ പഞ്ചായത്തി‍​െൻറ ഭാഗമായി 'പ്രകൃതിയിലേക്ക് ഒരു മടക്കയാത്ര' പദ്ധതിക്ക് തുടക്കമായി. മനുഷ്യ​െൻറ ഇടപെടല്‍കൊണ്ടുള്ള കാര്‍ബണ്‍ സ്രവത്തെ അതേ തോതില്‍ അന്തരീക്ഷത്തില്‍നിന്ന് വലിച്ചെടുക്കുകയാണ് കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയുടെ ലക്ഷ്യം. സ്വാഭാവിക വനത്തി‍​െൻറ വ്യാപ്തി കൂട്ടിയാണ് ഇത് യാഥാർഥ്യമാക്കുന്നത്. ഇതി‍​െൻറ ഭാഗമായി പ്ലാസ്റ്റിക് കാരി ബാഗുകള്‍ പൂര്‍ണമായും നിരോധിച്ച പഞ്ചായത്താണ് ഉണ്ണികുളം. ജനകീയ പങ്കാളിത്തത്തോടെയുള്ള വനവത്കരണം, ജലസ്രോതസ്സുകളുടെ സംരക്ഷണം, ജൈവകൃഷി എന്നിവയും നടപ്പാക്കും. പഞ്ചായത്ത് വൈസ് പ്രസിഡൻറ് നസീറ ഹബീബ് കാവ് നിർമിക്കുന്നതിന് നല്‍കിയ 10 സ​െൻറ് സ്ഥലത്ത് വൃക്ഷത്തൈകള്‍ നട്ട് പ്രസിഡൻറ് ഇ.ടി. ബിനോയ്‌ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി.സി. ഭാസ്കരൻ, കെ.പി. സക്കീന, അജിത്‌ കുമാര്‍ ഏറാടിയിൽ, വാര്‍ഡ്‌ മെംബര്‍മാർ, ഗ്രാമപഞ്ചായത്ത്‌ ഉദ്യോഗസ്ഥര്‍ എന്നിവർ സംസാരിച്ചു. വിവിധ വിദ്യാലയങ്ങളില്‍ നിന്നായി 300ഓളം വിദ്യാർഥികളും അധ്യാപകരും പെങ്കടുത്തു. കാവ് സംരക്ഷണവും പരിപാലനവും പൂര്‍ണമായും കുട്ടികളുടെ നിയന്ത്രണത്തിലായിരിക്കും. --
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.