ഫറോക്ക് ഉപതെരഞ്ഞെടുപ്പ്: കോട്ടപ്പാടം ഡിവിഷൻ യു.ഡി.എഫിന്​

മുസ്ലിം ലീഗിലെ ഇ.കെ. താഹിറക്ക് 156 വോട്ടി​െൻറ ഭൂരിപക്ഷം ഭരണം ഉറപ്പിച്ച് യു.ഡി.എഫ് ഫറോക്ക്: ഫറോക്ക് നഗരസഭ ഏഴാം ഡിവിഷൻ കോട്ടപ്പാടം ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി മുസ്ലിം ലീഗിലെ ഇ.കെ. താഹിറ 156 വോട്ടിന് എതിർസ്ഥാനാർഥി എൽ.ഡി.എഫ് സ്വതന്ത്ര വി.പി. സർഫിനയെ പരാജയപ്പെടുത്തി. ഇതോടെ നഗര ഭരണവും കോട്ടപ്പാടം ഡിവിഷനും യു.ഡി.എഫ് നിലനിർത്തി. ഭരണത്തി​െൻറ ഗതി നിർണയിക്കുന്ന തെരഞ്ഞെടുപ്പായതിനാൽ ഇരു മുന്നണിക്കും ജീവന്മരണ പോരാട്ടമായിരുന്നനു. 79.98 ശതമാനമായിരുന്നു പോളിങ്. ആകെ 931 വോട്ടുകൾ പോൾ ചെയ്തു. മുസ്ലിം ലീഗിന് 527ഉം എൽ.ഡി.എഫിന് 371 വോട്ടും ബി.ജെ.പി സ്ഥാനാർഥി നിഷ വിശ്വനാഥന് 21 വോട്ടും ലഭിച്ചു. രണ്ട് സ്വതന്ത്ര സ്ഥാനാർഥികൾക്ക് ഏഴും അഞ്ചും വോട്ട് വീതം ലഭിച്ചു. മുൻ കൗൺസിലർ സബീന മന്‍സൂറി​െൻറ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. കഴിഞ്ഞ തെരെഞ്ഞടുപ്പിൽ യു.ഡി.എഫിലെ സബീന മൻസൂറിന് 477 വോട്ടും എൽ.ഡി.എഫ് സ്ഥാനാർഥി ബീനഭായിക്ക് 341 വോട്ടും ബി.ജെ.പി സ്ഥാനാർഥിക്ക് 44 വോട്ടുമാണ് ലഭിച്ചത്. 136 വേട്ടി​െൻറ ഭൂരിപക്ഷമായിരുന്നു യു.ഡി.എഫിന്. ആകെ 38 വാർഡുള്ള നഗരസഭയിൽ എൽ.ഡി.എഫിന് 18ഉം യു.ഡി.എഫിന് 17ഉം രണ്ടു സ്വതന്ത്രന്മാരും ബി.ജെ.പിക്ക് ഒരു സീറ്റുമാണ്. ആകെ17 സീറ്റുള്ള യു.ഡി.എഫ് രണ്ട് സ്വതന്ത്രന്മാരുടെ പിന്തുണയോടെയാണ് ഭരിക്കുന്നത്. ബി.ജെ.പി വോട്ട് പകുതിയായി കുറഞ്ഞു ഫറോക്ക്: നഗരസഭ കോട്ടപ്പാടം ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ദയനീയ പരാജയം. കഴിഞ്ഞ തവണ ലഭിച്ച 40 വോട്ട് നിലനിർത്താൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, ഇത്തവണ വോട്ട് പകുതിയായി കുറഞ്ഞു. ബി.ജെ.പി സ്ഥാനാർഥി നിഷ വിശ്വനാഥന് 21 വോട്ടാണ് നേടാനായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.