കോഴിക്കോട്: നഗരത്തിെൻറ ലൈറ്റ്മെട്രോ മോഹം വീണ്ടും റെയിൽ കയറുന്നു. ആവശ്യമായ സ്ഥലമെടുപ്പ് വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവൻ വെച്ചത്. ലൈറ്റ് മെട്രോക്ക് ഏതു സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നത് സംബന്ധിച്ച് ശിപാര്‍ശ നല്‍കാന്‍ ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ജൂൺ 30ന് ഡി.എം.ആർ.സിയുെട കോഴിക്കോെട്ട ഒാഫിസ് അടച്ചുപൂട്ടിയിരുന്നു. ഡി.എം.ആർ.സിയെ ഏൽപിച്ച ലൈറ്റ്മെട്രോയടക്കമുള്ള പദ്ധതികളുെട ഭാവി കാര്യങ്ങളെക്കുറിച്ച് സർക്കാറിൽനിന്ന് തുടർനടപടികളൊന്നുമില്ലാത്ത സാഹചര്യത്തിലായിരുന്നു ഒാഫിസ് പൂട്ടിയത്. എന്നാൽ, സർക്കാറിെൻറ പുതിയ തീരുമാനത്തിൽ 2015ൽ ഭരണാനുമതി ലഭിച്ച ലൈറ്റ്‌മെട്രോ വീണ്ടും യാഥാർഥ്യമാവുമെന്ന പ്രതീക്ഷയിലാണ് കോഴിക്കോട്ടുകാര്‍. ഡി.എം.ആര്‍.സി തയാറാക്കിയ സ്‌കെച്ചനുസരിച്ച് ഡിപ്പോ സ്ഥാപിക്കാനായി മെഡിക്കല്‍ കോളജിെൻറ 17 ഏക്കര്‍ നേരത്തെ അനുവദിച്ചിട്ടുണ്ട്. മാനാഞ്ചിറ, മീഞ്ചന്ത എന്നിവിടങ്ങളിലും സര്‍ക്കാർ ഭൂമി ലഭ്യമാക്കും. ബാക്കി ഭൂമി ഏറ്റെടുത്ത് പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കോഴിക്കോട്ടെ പദ്ധതിക്ക് 2509 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സമൂർ നൈസാൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.