ഇസ്രായേലിൽനിന്ന്​ ഇറക്കുമതി ചെയ്യുന്നത്​ സയണിസ്​റ്റ്​ രാഷ്​ട്രീയ ചിന്തയും ^എളമരം കരീം

ഇസ്രായേലിൽനിന്ന് ഇറക്കുമതി ചെയ്യുന്നത് സയണിസ്റ്റ് രാഷ്ട്രീയ ചിന്തയും -എളമരം കരീം കോഴിക്കോട്: ഇസ്രായേലുമായി ബന്ധം ശക്തമാക്കിയ പ്രധാനമന്ത്രി മോദി ആയുധം മാത്രമല്ല, സയണിസ്റ്റ് രാഷ്ട്രീയ ചിന്ത കൂടിയാണ് അവിടെനിന്ന് ഇറക്കുമതി ചെയ്യുന്നതെന്ന് സി.െഎ.ടി.യു ജനറൽ സെക്രട്ടറി എളമരം കരീം. ഇസ്രായേൽ-ഇന്ത്യ കൂട്ടുകെട്ടിനെതിരെ സി.പി.എം സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസി​െൻറയും ഇസ്രായേലി​െൻറയും പ്രധാന അജണ്ട മുസ്ലിം വിരോധമാണ്. സ്വാതന്ത്ര്യസമരത്തിൽ പോലും പങ്കുവഹിക്കാത്ത ആർ.എസ്.എസുകാർ സാമ്രാജ്യത്വത്തി​െൻറ ദല്ലാളന്മാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചേരിചേരാ നയത്തിൽനിന്ന് വ്യത്യസ്തമായി ഇസ്രായേലുമായി നയതന്ത്ര ബന്ധം ആരംഭിച്ചത് കോൺഗ്രസ് സർക്കാറാണ്. പിന്നീട് വാജ്പേയിയുടെ നേതൃത്വത്തിലുള്ള ആദ്യ ബി.ജെ.പി സർക്കാറാണ് ലോകം കശാപ്പുകാരനെന്ന് വിളിച്ച ഏരിയൽ ഷാരോണിനെ പൂമാലയിട്ട് സ്വീകരിച്ചത്. ഇപ്പോൾ നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശന വേളയിൽ പരസ്പര ബന്ധത്തെക്കുറിച്ച് നെതന്യാഹു പറഞ്ഞത് 'തിന്മക്കെതിരെ നന്മയുടെ കൂട്ടുെകട്ട്' എന്നാണ്. അറബ് രാജ്യങ്ങളെ തിന്മയുടെ വക്താക്കളായി ചിത്രീകരിച്ച നെതന്യാഹുവി​െൻറ നിലപാടിനെയാണ് മോദി അംഗീകരിച്ചത്. ഇത് അറബ് രാജ്യങ്ങളെ ഇന്ത്യയിൽനിന്ന് അകറ്റാൻ കാരണമാകും. അതേസമയം, കശ്മീരിനെ ഫലസ്തീൻ പ്രശ്നവുമായി തുലനംചെയ്ത് മോദി കശ്മീർ ജനതയെ അപമാനിക്കുകയും ചെയ്തു. ഇന്ത്യൻ ജനതയുടെ ദേശീയ താൽപര്യത്തിനെതിരാണ് മോദിയുടെ നിലപാടെന്നും കരീം വ്യക്തമാക്കി. ടി.പി. ദാസൻ അധ്യക്ഷത വഹിച്ചു. കെ. ദാമോദരൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.