മെഡിക്കൽ കോളജിന് കോഴ: ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേെസടുക്കണം- -കെ.പി.എ. മജീദ് കോഴിക്കോട്: മെഡിക്കല്‍ കോളജിന് അംഗീകാരം വാങ്ങിനല്‍കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഉന്നത ബി.ജെ.പി നേതാക്കള്‍ കോഴ വാങ്ങിയതായ പരാതിയെക്കുറിച്ച് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. കേന്ദ്രഭരണത്തിെൻറ തണലില്‍ സംസ്ഥാന ബി.ജെ.പി നേതാക്കളുടെ വഴിവിട്ട പോക്കിെൻറ ഒടുവിലത്തെ ഉദാഹരണമാണ് കോടികള്‍ കൈപ്പറ്റിയതായ ആരോപണം. പരാതിയെക്കുറിച്ച് അന്വേഷണം നടത്താനും നേതാക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കാനും ബി.ജെ.പി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതായാണ് പുറത്തുവന്ന വാര്‍ത്ത. കുഴല്‍പ്പണമായി കോടികള്‍ കൈമാറിയെന്ന വിവരം ഞെട്ടിക്കുന്നതാണ്. തമ്മിലടിയുടെയും ഗ്രൂപ്പു പോരിെൻറയും ഭാഗമായാണ് സംഭവം പുറത്തായതെന്ന രീതിയില്‍ നിസ്സാരവത്കരിക്കേണ്ടതല്ല ഇത്. നോട്ട് അസാധുവാക്കലിനുശേഷം കള്ളനോട്ടടിയുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കള്‍ പിടിയിലായത് ഏതാനും പേരില്‍ ഒതുക്കുകയായിരുന്നു. അക്കാര്യത്തില്‍ വിശദമായ അന്വേഷണത്തിന് കേന്ദ്ര--സംസ്ഥാന ഭരണകൂടങ്ങള്‍ മടിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും െക.പി.എ. മജീദ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.