നഴ്സുമാരുടെ സമരം: കണ്ണൂർ കലക്ടർ കരിങ്കാലിപ്പണിയെടുത്തു -ആര്യാടൻ മുഹമ്മദ് കോഴിക്കോട്: നഴ്സുമാരുടെ ന്യായമായ സമരം പൊളിക്കാൻ കണ്ണൂർ ജില്ല കലക്ടർ കരിങ്കാലിപ്പണി ചെയ്തെന്ന് മുൻ മന്ത്രി ആര്യാടൻ മുഹമ്മദ്. എൻ.ജി.ഒ അസോസിയേഷൻ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശുപത്രികളിൽ നഴ്സിങ് വിദ്യാർഥികളെ പകരം നിയോഗിക്കുമെന്നാണ് കലക്ടർ പറയുന്നത്. സർക്കാർ അനുവാദമില്ലാതെ ജില്ല കലക്ടർക്ക് ഇങ്ങനെ ചെയ്യാനാകില്ല. നഴ്സുമാർക്ക് മിനിമം വേതനം ഉറപ്പാക്കിയെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, മിനിമം വേതനത്തിെൻറ കാലമെല്ലാം കഴിഞ്ഞെന്നു മനസ്സിലാക്കി മതിയായ വേതനം ഉറപ്പാക്കണം. ജി.എസ്.ടിയിലെ നികുതിഘടന സമ്പന്നരെ സഹായിക്കുന്നതാണെന്നും കേന്ദ്ര, കേരള ഭരണകൂടങ്ങൾ മുതലാളിത്ത രീതിയാണ് അവലംബിക്കുന്നെതന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിലെ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. ജില്ല പ്രസിഡൻറ് എൻ.പി. ബാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ്, എൻ.ജി.ഒ അസോ. സംസ്ഥാന പ്രസിഡൻറ് എൻ. രവികുമാർ, ജനറൽ സെക്രട്ടറി എൻ.കെ. ബെന്നി, കെ.സി. അബു, എം.പി. ആദംമുൽസി, പി.എം. അബ്ദുറഹിമാൻ, ഇ.എം. ഹർഷകുമാർ, പി. ഉണ്ണികൃഷ്ണൻ, സി. പ്രേമവല്ലി, പി. വിനയൻ, എം.ടി. മധു, കെ. വിനോദ്കുമാർ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ശശികുമാർ കാവാട്ട് സ്വാഗതവും ട്രഷറർ കെ. പ്രദീപൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.