കോഴിക്കോട്: കേരള റിട്ടയേർഡ് ടീച്ചേഴ്സ് കോൺഗ്രസ് സംസ്ഥാന സമ്മേളനം ഇൗ മാസം 21, 22 തീയതികളിൽ ശിക്ഷക് സദൻ ഒാഡിേറ്റാറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 21ന് ഉച്ചക്ക് രണ്ടിന് നടക്കുന്ന അനുസ്മരണ സമ്മേളനവും സ്ഥാപക ദിനാചരണവും കെ. മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് 'ജനാധിപത്യ മതേതരത്വം നേരിടുന്ന െവല്ലുവിളികൾ' സെമിനാറിൽ യു.കെ. കുമാരൻ വിഷയാവതരണം നടത്തും. 22ന് രാവിലെ പത്തിന് െക.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ചക്കുശേഷം 2.30ന് സമാപന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി ടി. ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം െചയ്യും. സ്വാഗതസംഘം ചെയർമാൻ പി. മൊയ്തീൻ, പി. കോയക്കുട്ടി, ഇ. നീലകണ്ഠൻ നമ്പൂതിരി, െക.വി. വിജയാനന്ദൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.