അമ്പതി​െൻറ വമ്പി​േലക്ക്​ കാലിക്കറ്റ്​ സർവകലാശാല

കോഴിക്കോട്: മലബാറിൽ ഉന്നതവിദ്യാഭ്യാസത്തിന് പുതുവെളിച്ചം പകർന്ന കാലിക്കറ്റ് സർവകലാശാല അമ്പതാം വയസ്സിലേക്ക്. 1968 ജൂലൈ 23ന് നിലവിൽ വന്ന സർവകലാശാലയിൽ ഇനി ഒരു വർഷം സുവർണജൂബിലി ആഘോഷങ്ങളുടെ മേളക്കാലം. ഇൗ മാസം 29ന് മുഖ്യമന്ത്രി പിണറായി വിജയൻ സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. അന്താരാഷ്ട്ര സെമിനാറുകൾ, ദേശീയ ഗവേഷക സംഗമം, വൈസ് ചാൻസലർമാരുടെ ദേശീയ സമ്മേളനം, പൂർവവിദ്യാർഥി സംഗമം, അധ്യാപക- അനധ്യാപക ജീവനക്കാർക്കായി കായിക മത്സരങ്ങൾ തുടങ്ങിയ പരിപാടികൾ അടുത്ത ഒരു വർഷത്തിനുള്ളിൽ അരങ്ങേറും. നൊബേൽ സമ്മാന ജേതാക്കളുൾപ്പെടെ പ്രഭാഷണത്തിനായി എത്തും. അമ്പതി​െൻറ പക്വതയിലെത്തിയെങ്കിലും പരീക്ഷനടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും വിവിധ സേവനങ്ങളിലും സർവകലാശാല ബാലാരിഷ്ടത തുടരുകയാണ്. 1968ൽ സി.എച്ച്. മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ് കാലിക്കറ്റ് സർവകലാശാലയുടെ ഉദയം. കാലിക്കറ്റ് എന്നു പേരിട്ടതും സി.എച്ച് ആയിരുന്നു. ഇം.എം.എസ് ആയിരുന്നു മുഖ്യമന്ത്രി. കേരള സർവകലാശാല വിഭജിച്ചാണ് തൃശൂർ മുതൽ കാസർകോട് വരെ നീളുന്ന പ്രദേശങ്ങളുൾക്കൊള്ളുന്ന പുതിയ സർവകലാശാല പിറന്നത്. 1968 ജൂലൈ 23ന് ഗവർണറുടെ ഒാർഡിനൻസിലൂടെയാണ് ഇത് യാഥാർഥ്യമായത്. പിന്നീട് ജൂൺ 23 സ്ഥാപകദിനമായി ആഘോഷിച്ചുവന്നു. സെപ്റ്റംബർ 13ന് കോഴിക്കോട് മാനാഞ്ചിറ മൈതാനിയിൽ പൊതുജനസമക്ഷമായിരുന്നു ഒൗദ്യോഗിക പ്രഖ്യാപനം. തുടക്കത്തിൽ വെസ്റ്റ്ഹിൽ പോളിടെക്നിക്കിലായിരുന്നു ഒാഫിസ്. അടുത്ത വർഷം തേഞ്ഞിപ്പലെത്ത വിശാലതയിലേക്ക് കാമ്പസും ഒാഫിസും മാറി. കാടുമൂടിക്കിടന്ന അറുനൂറോളം ഏക്കർ ഭൂമിയാണ് മലബാറി​െൻറ വിദ്യാഭ്യാസ തലസ്ഥാനമായത്. ബാംഗ്ലൂർ റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇംഗ്ലീഷ് ഡയറക്ടർ ഡോ. എം. മുഹമ്മദ് ഗനിയായിരുന്നു പ്രഥമ വൈസ് ചാൻസലർ. പ്രഗല്ഭനായ ഗനിയുടെ നേതൃത്വത്തിൽ കാലിക്കറ്റ് ബാലാരിഷ്ടതകൾ മറികടന്ന് മുന്നേറി. ആറു വർഷം നീണ്ട ഗനിയുടെ കാലത്ത് അടിസ്ഥാനസൗകര്യങ്ങളും ഏറെ വർധിപ്പിക്കാനായി. മികച്ച അധ്യാപകർക്ക് ഗനിയുടെ പേരിൽ അവാർഡ് ഏർപ്പെടുത്തിയാണ് സർവകലാശാല ആദ്യ വി.സിയെ എന്നും സ്മൃതിപഥത്തിൽ നിർത്തുന്നത്. പിന്നീട് പ്രഫ. കെ.എ. ജലീൽ, ഡോ. ടി.എൻ. ജയചന്ദ്രൻ, പ്രഫ. ടി.കെ. രവീന്ദ്രൻ എന്നിവരടക്കം നിരവധി പ്രമുഖർ വി.സിമാരായി. സുകുമാർ അഴീക്കോടിനെപ്പോലുള്ളവർ പ്രോ വി.സി സ്ഥാനത്തുണ്ടായിരുന്നു. ലക്ഷദ്വീപിലുൾപ്പെടെ 40ഒാളം പഠനവകുപ്പുകളാണ് കാലിക്കറ്റിനുള്ളത്. എം.ജി.എസ്. നാരായണനടക്കമുള്ള പ്രമുഖർ പഠനവകുപ്പ് മേധാവികളായുണ്ടായിരുന്നു. ഏഴു ജില്ലകളിൽ പരന്നുകിടന്ന സർവകലാശാല പരിധി 1996ൽ കണ്ണൂർ സർവകലാശാലയുടെ പിറവിയോടെ അൽപം ചുരുങ്ങി. കണ്ണൂർ, കാസർകോട് ജില്ലകളും വയനാടി​െൻറ ഒരു ഭാഗവും പുതിയ സർവകലാശാലയുടെ പരിധിയിലായി. 480 കോളജുകളാണ് കാലിക്കറ്റിനു കീഴിൽ നിലവിലുള്ളത്. 130 എണ്ണം മലപ്പുറത്തും 120 കോളജുകൾ കോഴിക്കോട്ടുമാണ്. നാക് അക്രഡിറ്റേഷനിൽ എ ഗ്രേഡുള്ള കാലിക്കറ്റിൽ കായികരംഗത്ത് വമ്പൻ താരങ്ങൾക്ക് ജന്മം നൽകിയ പ്രശസ്ത കോച്ചുമാരുടെയും നീണ്ടനിരയുണ്ടായിരുന്നു. ജിമ്മി ജോർജ്, പി.ടി. ഉഷ, മേഴ്സിക്കുട്ടൻ, അഞ്ജു ബോബി േജാർജ് തുടങ്ങി ഒരുപിടി താരങ്ങൾ കാലിക്കറ്റി​െൻറ ഖ്യാതിയുയർത്തി. വിക്ടർ മഞ്ഞില, സി.പി.എം. ഉസ്മാൻ കോയ, എസ്.എസ്. കൈമൾ, ഡോ. മുഹമ്മദ് അഷ്റഫ് തുടങ്ങിയ പരിശീലകരും സർവകലാശാലയുടെ ചരിത്രത്തിൽ ഇടംനേടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.