കൊടിയത്തൂർ മണ്ഡലം പ്രസിഡൻറായി വീണ്ടും കെ.ടി. മൻസൂറിന് ചുമതല

കൊടിയത്തൂർ: ഏറെക്കാലത്തെ കാത്തിരിപ്പിനും വിവാദങ്ങൾക്കുമൊടുവിൽ കൊടിയത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ പ്രസിഡൻറായി മുൻ പ്രസിഡൻറ് കെ.ടി. മൻസൂറിന് താൽക്കാലിക ചുമതല നൽകിയതായി ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് അറിയിച്ചു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടതിനെ തുടർന്ന് അന്നത്തെ പ്രസിഡൻറായിരുന്ന കെ.ടി. മൻസൂർ രാജിവെച്ചിരുന്നു. ഇതേതുടർന്ന് മണ്ഡലത്തിൽ വിഭാഗീയത തലപൊക്കി. പിന്നീട് കരീം പഴങ്കലിനെ പ്രസിഡൻറായി നിയമിച്ചങ്കിലും ഒരു വിഭാഗത്തി​െൻറ ശക്തമായ എതിർപ്പിനെ തുടർന്ന് നിയമനം നടന്നില്ല. തുടർന്ന് മാസങ്ങളോളം മണ്ഡലം കമ്മിറ്റിക്ക് നാഥനില്ലായിരുന്നു. അതിനിടെ, പ്രവർത്തകരുടെ ശക്തമായ വികാരം മറികടന്ന് എം.സി. സിറാജുദ്ദീനെ വി.എം. സുധീരൻ മണ്ഡലം പ്രസിഡൻറായി പ്രഖ്യാപിച്ചു. ഇതിനെതിരെ എ ഗ്രൂപ്പും ഐ ഗ്രൂപ്പിലെ ഒരു വിഭാഗവും പ്രതിഷേധവുമായെത്തി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയെ തടയുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തി. ഇക്കാലയളവിലെല്ലാം കൊടിയത്തൂർ പഞ്ചായത്തിൽ പാർട്ടി പരിപാടികൾ ചേരിതിരിഞ്ഞായിരുന്നു നടത്തിയിരുന്നത്. ടി. സിദ്ദീഖ് ഡി.സി.സി പ്രസിഡൻറായതോടെ സിറാജുദ്ദീ​െൻറ പ്രസിഡൻറ് സ്ഥാനം മരവിപ്പിച്ചിരുന്നു. ഇതി​െൻറ തുടർച്ചയായാണ് കെ.ടി. മൻസൂറിന് പ്രസിഡൻറി​െൻറ ചുമതല നൽകിയത്. ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു കൊടിയത്തൂർ: പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കാരാളിപ്പറമ്പിൽ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ടി.പി.സി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ. സുകുമാർ ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.