പുതുപ്പാടി ഭൂസമരം:- ഒരാളെ അറസ്​റ്റ്​ ചെയ്ത് നീക്കി

അറസ്റ്റ് ആരോഗ്യനില വഷളായതിനെ തുടർന്ന് ഇൗങ്ങാപ്പുഴ: പുതുപ്പാടി വില്ലേജ് ഓഫിസിനുമുന്നിൽ നിരാഹാര സത്യഗ്രഹമിരുന്നവരിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സർവകക്ഷി ഭൂസംരക്ഷണ സമരസമിതി ഭാരവാഹി ജോർജ് മങ്ങാട്ടിനെയാണ് അറസ്റ്റ് ചെയ്ത് താമരശ്ശേരി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുതുപ്പാടി ൈപ്രമറി ഹെൽത്ത് സ​െൻററിലെ ഡോ. വേണുഗോപാൽ, ജോർജ് മങ്ങാടിനെ പരിശോധിച്ച് ആരോഗ്യനില വഷളായതായി റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് പൊലീസ് നടപടി. ടി.എം. പൗലോസ്, കെ.ഇ. വർഗ്ഗീസ്, ബിജു താന്നിക്കാക്കുഴി എന്നിവർ നിരാഹാരം തുടരുകയാണ്. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് മുഹമ്മദ് റിയാസ് സമരപ്പന്തലിലെത്തി അഭിവാദ്യം ചെയ്തു. എൽ.ഡി.എഫ് ജില്ല കൺവീനർ മുക്കം മുഹമ്മദ്, കേരള കോൺഗ്രസ്-എം ജില്ല സെക്രട്ടറി പി.എം. ജോർജ്, സി.ഐ.ടി.യു ജില്ല വൈസ്പ്രസിഡൻറ് എം. ധർമജൻ, എസ്.വൈ.എസ് ജില്ല കമ്മിറ്റി അംഗം അലവി സഖാഫി എന്നിവർ സമരപ്പന്തലിലെത്തി പിന്തുണ പ്രഖ്യാപിച്ചു. വിദ്യാർഥികൾ തൊഴിലാളികൾ, വിവിധ സാമൂഹിക സംഘടനകളും പ്രകടനമായെത്തി സമരത്തിന് പിന്തുണയറിയിച്ചു. വ്യാഴാഴ്ച ലാൻഡ് ബോർഡ് മീറ്റിങ് നടക്കുന്ന താലൂക്ക് ഓഫിസിനുമുന്നിൽ പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ മുഴുവൻ ഭരണസമിതി അംഗങ്ങളും സത്യഗ്രഹമിരിക്കുമെന്ന് സമരസമിതി കൺവീനർ ഗിരീഷ് ജോൺ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.