മാവൂരിലെ ഷോപ്പിങ്​ കോംപ്ലക്​സ്​ കടമുറി ലേലത്തിൽ അപാകതയെന്ന്​ എൽ.ഡി.എഫ്​

മാവൂർ: നിർമാണം പുരോഗമിക്കുന്ന ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ കം ഷോപ്പിങ് കോംപ്ലക്സിലെ കടമുറികളുടെ ലേലത്തിൽ അപാകതയെന്ന് എൽ.ഡി.എഫ് അംഗങ്ങൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ബുധനാഴ്ച ലേലംചെയ്ത 24 കടമുറികളിൽ പട്ടികജാതിക്കാർക്കും ഭിന്നശേഷിക്കാർക്കുമായി സംവരണം ചെയ്ത നാലെണ്ണത്തിലും നിയമാനുസൃത സാമ്പത്തിക ഇളവ് അനുവദിച്ചിട്ടില്ല. താഴെനിലയിലെ മുറികൾക്ക് 10 ലക്ഷവും മുകൾനിലയിൽ ആറു ലക്ഷവുമാണ് ഡെപ്പോസിറ്റ് തുക നിശ്ചയിച്ചിരുന്നത്. എന്നാൽ, ദുർബലവിഭാഗങ്ങൾക്ക് ഇത്രയും ഭീമമായ സംഖ്യ നൽകാൻ കഴിയാത്തതിനാൽ ഇളവ് അനുവദിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെെട്ടങ്കിലും പരിഗണിക്കാതെ യു.ഡി.എഫി​െൻറ ബിനാമികൾക്ക് ലേലം വിളിക്കാൻ ഒത്താശ ചെയ്യുകയായിരുന്നു. നിയമാവലി തയാറാക്കി ഭരണസമിതി യോഗത്തിൽ അവതരിപ്പിച്ച് അംഗീകാരം വാങ്ങുകയോ പരസ്യപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ ഭരണസമിതി യോഗത്തിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയതാണ്. മത്സ്യമാർക്കറ്റ് കെട്ടിടത്തിലെ പട്ടികജാതി സംവരണമുറി ഇതുവരെ ലേലം ചെയ്തിട്ടില്ല. ഇതിലെ മറ്റു മുറികൾ വിളിച്ചെടുത്തവർ പിന്നീട് ലേലം ഒഴിയുകയായിരുന്നു. പട്ടികജാതി അവഗണനക്കെതിരെ ബഹുജനങ്ങളെ സംഘടിപ്പിച്ച് പ്രക്ഷോഭം നടത്തുമെന്നും ജില്ല കലക്ടർ, ഡി.ഡി.പി എന്നിവർക്ക് പരാതി നൽകുമെന്നും ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുരേഷ് പുതുക്കുടി, കെ. ഉണ്ണികൃഷ്ണൻ, എം. സുനിൽകുമാർ എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.