റോഡിലെ കുഴി: ദേശീയപാതയിൽ നാട്ടുകാർ മരം നട്ടു

വെള്ളിമാട്കുന്ന്: ദേശീയപാതയിലെ അപകടക്കുഴിയിൽ നാട്ടുകാർ മരം നട്ടു. കോഴിക്കോട്-മൈസൂരു ദേശീയപാതയിലെ പൂളക്കടവ് ജങ്ഷന് സമീപം കനറാ ബാങ്കിന് മുൻവശത്തെ കുഴിയിലാണ് നാട്ടുകാർ ഇരുമ്പുവീപ്പ വെച്ച് അതിനുള്ളിൽ മരം നട്ട് പ്രതിഷേധിച്ചത്. ഏറെക്കാലമായി കുഴികൾ രൂപപ്പെട്ട് അപകടം പതിവായിട്ടും അധികൃതർ ശ്രദ്ധിച്ചിരുന്നില്ല. മഴ പെയ്ത് കുഴികളിൽ വെള്ളം നിറഞ്ഞിരിക്കുന്നതിനാൽ റോഡ് പരിചയമില്ലാത്ത ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പെടെയുള്ളവർ കുഴികളിൽ ചാടി അപകടങ്ങളിൽപെടുകയാണ്. പടം: road kuzhi 33 ദേശീയപാതയിൽ പൂളക്കടവ് ജങ്ഷന് സമീപത്തെ കുഴിയിൽ നാട്ടുകാർ ഇരുമ്പുവീപ്പ വെച്ച് മരം നട്ടിരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.