കോഴിക്കോട്: മഴ ശക്തമായതോടെ നഗരപരിധിയിലെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. ചിലയിടങ്ങളിൽ മരംവീണ് കെട്ടിടങ്ങൾക്കും കേടുപാടുണ്ടായി. നാട്ടുകാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും എത്തി മരം മുറിച്ചുനീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കോർട്ട് റോഡിൽ കെട്ടിടത്തിെൻറ മേൽക്കൂരയിലെ ഷീറ്റ് പൂർണമായും താഴേക്ക് പതിച്ചു. ഒാറിയൻറൽ ബാങ്ക് ഒാഫ് കോമേഴ്സ് പ്രവർത്തിക്കുന്ന െകട്ടിടത്തിെൻറ മുകളിലെ ഷീറ്റാണ് അപ്പാടെ നിലംപൊത്തിയത്. അപകടകരമാംവിധം തൂങ്ങിനിന്ന ഷീറ്റുകൾ ബീച്ച് ഫയർഫോഴ്സ് എത്തിയാണ് ഒഴിവാക്കിയത്. അസി. സ്റ്റേഷൻ ഒാഫിസറുടെ നേതൃത്വത്തിലെത്തിയ സംഘത്തിൽ ലീഡിങ് ഫയർമാൻ കെ.എസ്. സുനിൽ, സനുഷ്, ശ്രീലേഷ് കുമാർ, അൻവർ സാദിഖ് എന്നിവരാണുണ്ടായിരുന്നത്. കണ്ണൂർ റോഡിൽ െവസ്റ്റ്ഹിൽ സെൻറ് മൈക്കിൾസ് സ്കൂളിന് മുന്നിൽ മരം കടപുഴകി അൽപനേരം ഗതാഗത തടസ്സമുണ്ടായി. ചേവരമ്പലം വൃന്ദാവൻ കോളനിയിൽ അടുക്കത്ത് എ.വി. സുമേഷിെൻറ വീടിെൻറ മുകളിലേക്ക് െതങ്ങ് കടപുഴകി. ഒാടിട്ട വീടിെൻറ മേൽക്കൂര പൂർണമായും തകർന്നു. സിവിൽ സ്റ്റേഷനു സമീപവും വേങ്ങേരിക്കാട്ടിലും മരം കടപുഴകി ഗതാഗതതടസ്സമുണ്ടായി. വെള്ളിമാട്കുന്ന് ഫയർഫോഴ്സിലെ ലീഡിങ് ഫയർമാൻ ഇ.സി. നന്ദകുമാറിെൻറ നേതൃത്വത്തിലാണ് മരങ്ങൾ മുറിച്ചുമാറ്റിയത്. പടം.........ab3
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.