ബേപ്പൂർ: ബേപ്പൂർ ഭദ്രകാളി ക്ഷേത്രത്തിന്ന് വടക്കുഭാഗം സ്ഥിതിചെയ്യുന്ന പൂണാർ വളപ്പ് പ്രദേശം മഴ തുടങ്ങിയതോടെ വെള്ളക്കെട്ടിലാഴുന്നു. 15 വർഷങ്ങൾക്കുമുമ്പ് നിർമിച്ചതാണ് ഇവിടത്തെ ഒാട. പ്രദേശത്തെ വെള്ളം ഇതിലൂടെ ഒഴുകി ആവിത്തോട് തോട്ടിലേക്ക് പ്രവേശിച്ച് കടലിലേക്ക് എത്തിച്ചേരുകയാണ്. എന്നാൽ, ആവിത്തോട്ടിൽ മാലിന്യം കെട്ടിക്കിടന്ന് ഒഴുക്ക് തടസ്സപ്പെട്ടിട്ട് കാലങ്ങളായി. മഴക്കുമുമ്പേ പ്രദേശത്തുകാർ കോർപറേഷനിലും സ്ഥലം കൗൺസിലറോടും മാലിന്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. 50-ഓളം വീട്ടുകാർ ദുരിതത്തിലാണ്. വീട്ടിൽനിന്ന് സ്ത്രീകൾക്കും കുട്ടികൾക്കും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. പുരുഷന്മാർ എങ്ങനെയെങ്കിലും പുറത്തേക്ക് പോകും. കെട്ടിനിൽക്കുന്ന വെള്ളത്തിൽ സെപ്റ്റിക് ടാങ്ക് വെള്ളം വരെ കലർന്ന അവസ്ഥയിലാണ്. ഡെങ്കിപ്പനിയും സാംക്രമിക രോഗങ്ങളും ഭീഷണിയുയർത്തുന്ന സമയത്ത് ഞങ്ങളെ രക്ഷിക്കാൻ അടിയന്തരമായി വല്ലതും ചെയ്യണമെന്നാണ് നാട്ടുകാരുടെ അപേക്ഷ. ബുധനാഴ്ച 10-ഓളം വീടുകളിൽ വെള്ളം കയറി. കുന്നത്തുപറമ്പ് അസ്കർ, പരീെൻറ പുരക്കൽ റഹീം, ചെറുപുരക്കൽ ഷിഹാബ്, വാണിയംപറമ്പ് ജബ്ബാർ മാസ്റ്റർ, അധികാരി വീട്ടിൽ ലത്തീഫ്, മുഹമ്മദ് കുട്ടി, ഇളയിടത്ത് ബിച്ചാമിന, കാരാകുളം ബീരാൻകോയ, മുക്കിൽ സുബൈർ, വേണാട് ശരീഫ എന്നിവരുടെ വീട്ടിനുള്ളിൽ വെള്ളം കെട്ടിനിൽക്കുന്ന സ്ഥിതിയാണ്. കോർപറേഷനിലെ 48ാം ഡിവിഷനിലാണ് പൂണാർ വളപ്പ് പ്രദേശം സ്ഥിതിചെയ്യുന്നത്. photo: poonar vallappu.jpg പൂണാർ വളപ്പ് മുഹമ്മദ് കുട്ടിയുടെ വീട്ടിൽ വെള്ളം കയറിയ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.