കാൻസർ വിമുക്ത അത്തോളി; പഞ്ചായത്ത് തല പ്രവർത്തനം ആരംഭിച്ചു

അത്തോളി: അർബുദ രോഗത്തിനെതിരെ അത്തോളി പഞ്ചായത്തി​െൻറയും സാന്ത്വനതീരം ചാരിറ്റബിൾ സൊസൈറ്റിയുടെയും നേതൃത്വത്തിൽ കാൻസർ വിമുക്ത അത്തോളിക്കായി ജനങ്ങളുടെ പൂർണ സഹകരണത്തോടെ പ്രവർത്തനമാരംഭിക്കുന്നു. ഇതിനായി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ചേർന്ന സ്വാഗതസംഘം യോഗത്തിൽ ജനകീയ കമ്മിറ്റി രൂപവത്കരിച്ചു. ജീവതാളം പ്രോജക്ട് കോ-ഓഡിനേറ്റർ തറുവൈ ഹാജി പ്രവർത്തനം വിശദീകരിച്ചു. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചിറ്റൂർ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ പ്രാരംഭഘട്ടത്തിൽ വാർഡുകൾതോറും യോഗങ്ങൾ വിളിച്ചു ചേർക്കും. ഓരോ വാർഡിൽനിന്നും 20 അംഗങ്ങൾ വീതമുള്ള സ്ക്വാഡുകൾ രൂപവത്കരിക്കും. തെരഞ്ഞെടുത്ത സ്ക്വാഡ് അംഗങ്ങൾക്ക് പ്രത്യേക പരിശീലനം നൽകും. ലഘുലേഖ വിതരണവും ബോധവത്കരണവും സമഗ്ര സർവേയും നടത്തും. സർവേ രേഖയുടെ അടിസ്ഥാനത്തിൽ ആളുകളെ മെഡിക്കൽ കോളജിലെ ഡോക്ടർമാർ പങ്കെടുക്കുന്ന െസപ്റ്റംബറിലെ ക്യാമ്പിലെത്തിക്കും. ആവശ്യമുള്ളവർക്ക് മെഡിക്കൽ കോളജിൽ തുടർ പരിശോധനയും ചികിത്സയും നടത്തും. യോഗത്തിൽ പഞ്ചായത്ത് വികസനകാര്യ സമിതി ചെയർമാൻ എൻ.വി. മോഹനൻ, പന്തലായനി ബ്ലോക്ക് വൈസ് പ്രസിഡൻറ് സബീഷ് ആലോക്കണ്ടി, ബ്ലോക്ക് മെംബർ ഷഹനാസ്ബി, പഞ്ചായത്ത് അംഗം ബിന്ദു, എ.കെ. രാജൻ, എം. ലക്ഷ്മി, സി.എം. സത്യൻ എന്നിവർ സംസാരിച്ചു. ടി.കെ. വിജയൻ മാസ്റ്റർ സ്വാഗതവും ടി.എം. ദിനേശൻ മാസ്റ്റർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പഞ്ചായത്ത് പ്രസിഡൻറ് ചിറ്റൂർ രവീന്ദ്രൻ (ചെയർ), ടി.കെ. വിജയൻ (കൺ), മമ്മു (ട്രഷ). atholi33.jpg കാൻസർ വിമുക്ത അത്തോളി സ്വാഗതസംഘം യോഗത്തിൽ ജില്ല ജീവതാളം േപ്രാജക്ട് കോ-ഓഡിനേറ്റർ തറുവൈ ഹാജി സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.