കൂരാച്ചുണ്ടിൽ ബസുകൾ സ്​റ്റാൻഡിൽ കയറ്റുന്നില്ലെന്ന്

പേരാമ്പ്ര: കൂരാച്ചുണ്ട് --കല്ലാനോട് --കോഴിക്കോട് റൂട്ടിൽ ഓടുന്ന ബസുകൾ കൂരാച്ചുണ്ടിലെ സ്റ്റാൻഡിൽ കയറ്റാത്തത് യാത്രക്കാർക്ക് ദുരിതമാവുന്നു. കോഴിക്കോട്ടുനിന്ന് വരുന്ന ബസുകൾ കൂരാച്ചുണ്ട് മത്സ്യ മാർക്കറ്റിന് സമീപം യാത്രക്കാരെ ഇറക്കി സ്റ്റാൻഡിൽ കയറാതെ നേരെ കല്ലാനോേട്ടക്ക് പോകുകയാണ്. ഇതോടെ പേരാമ്പ്ര ഭാഗത്തുനിന്ന് വരുന്നവർ സ്റ്റാൻഡിൽനിന്ന് ബാലുശ്ശേരി ജങ്ഷനിലേക്ക് നടക്കേണ്ട സ്ഥിതിയാണ്. പഞ്ചായത്ത് ഓഫിസ്, മാവേലി സ്റ്റോർ, വില്ലേജ് ഓഫിസ്, രജിസ്റ്റർ ഓഫിസ്, കൃഷിഭവൻ, അക്ഷയ കേന്ദ്രം തുടങ്ങിയ സർക്കാർ ഓഫിസുകളും സ്റ്റാൻഡിന് സമീപമാണ്. എല്ലാ ബസുകളും സ്റ്റാൻഡിൽ കയറ്റാൻ പൊലീസ് ഇടപെടണമെന്ന് സി.പി.ഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. മത്സ്യമാർക്കറ്റില്ല; വിൽപന റോഡരികിൽ നന്തിബസാർ: മത്സ്യമാർക്കറ്റ് ഇല്ലാത്തതിനാൽ നന്തിയിൽ മത്സ്യവിൽപന റോഡരികിൽ. മൂടാടി പഞ്ചായത്തി​െൻറ പ്രമുഖ ടൗണാണ് നന്തി. ഇവിടെ മത്സ്യ മാർക്കറ്റ് വേണമെന്ന മുറവിളിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ഇപ്പോൾ പഴയ െറയിൽവേ ഗേറ്റിനടുത്ത കോളജ് മുക്കിലും പഴയ ബസ്സ്റ്റോപ്പിനടുത്തും പള്ളിക്കര റോഡ് ജങ്ഷനിലും ആണ് മത്സ്യ വിൽപന തകൃതിയായി നടക്കുന്നത്. മാലിന്യം നിറഞ്ഞ സ്ഥലത്തുള്ള വിൽപന ദുസ്സഹമാണ്. മഴ പെയ്തതോടെ റോഡരികിൽ മാലിന്യക്കൂമ്പാരമാണ്. ഓടയിൽ വെള്ളം ഒഴുകിപ്പോകാനും വഴിയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.