ഡെങ്കിപ്പനി: സമഗ്ര പഠനം വേണം -വെറ്ററിനറി അസോ. എകരൂല്‍: ഡെങ്കിപ്പനി ബാധിത മേഖലയായ കൂരാച്ചുണ്ടില്‍ ആരോഗ്യ -മൃഗസംരക്ഷണ വകുപ്പുകളുടെ നേതൃത്വത്തില്‍ സമഗ്ര പഠനം നടത്തണമെന്ന് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കൊതുക് നശീകരണത്തിന് തൊഴുത്തുകളുടെ ശുചിത്വം അത്യാവശ്യമാണ്. ഇൗഡിസ് കൊതുകുകളുടെ ജനിതകമാറ്റം സംബന്ധിച്ച പഠനത്തിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കുകയാണെങ്കില്‍ അസോസിയേഷൻ സഹകരിക്കും. കൂരാച്ചുണ്ടില്‍ പനിബാധമൂലം അവശത അനുഭവിക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് പാക്കേജ് അനുവദിക്കണം. പാലുല്‍പാദനം 60 ശതമാനം കുറഞ്ഞ സാഹചര്യത്തില്‍ നടപടികള്‍ ത്വരിതഗതിയിലാക്കണം. ക്ഷീരകര്‍ഷകര്‍ക്കുള്ള വെറ്ററിനറി കിറ്റ് വിതരണം പുരുഷന്‍ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിന്‍സി തോമസ് അധ്യക്ഷത വഹിച്ചു. ജില്ല മൃഗ സംരക്ഷണ ഓഫിസര്‍ ഡോ. മേരി കെ. അബ്രഹാം, ജില്ല സെക്രട്ടറി ഡോ. സി.കെ. ഷാജിബ്, പ്രസിഡൻറ് ഡോ. കെ. മാധവൻ, ഡോ. സുബീഷ്, ഡോ. സന്തോഷ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.