ബാലുശ്ശേരി: മലയോര മേഖലയായ മങ്കയം ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് ട്രിപ് മുടക്കുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. മലയോര മേഖലയിൽപെട്ട കിനാലൂർ എസ്റ്റേറ്റ്, മങ്കയം ഭാഗത്തുനിന്നുള്ള ജനങ്ങൾക്ക് ബാലുശ്ശേരിയുമായി ബന്ധപ്പെടാനുള്ള ഏക കെ.എസ്.ആർ.ടി.സി ബസാണിത്. രാവിലത്തെ ട്രിപ്പുകളാണ് പല കാരണങ്ങളും പറഞ്ഞ് മുടക്കുന്നത്. പനിബാധിതർക്ക് ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്താൻ ഇപ്പോൾ സ്വകാര്യ ജീപ്പുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ബാലുേശ്ശരി മേഖലയിൽ സ്വകാര്യ ബസുകളും ട്രിപ് മുടക്കുന്നത് പതിവാണ്. ഞായറാഴ്ച ബാലുശ്ശേരി-കോഴിക്കോട് റൂട്ടിൽ പകുതിയോളം ബസുകളും മുടങ്ങുകയാണ്. ആർ.ടി.ഒക്ക് പരാതി നൽകാനാണ് നാട്ടുകാരുടെ തീരുമാനം. ബാലുശ്ശേരിയിൽ ഡെങ്കിപ്പനി ആശങ്ക ബാലുശ്ശേരി: പനി പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാണെങ്കിലും ബാലുേശ്ശരി താലൂക്ക് ആശുപത്രി പരിധിക്കുള്ളിൽ വിദ്യാർഥിനിയടക്കം ആറു പേർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ മാസത്തിനുള്ളിൽ പനങ്ങാട്, നന്മണ്ട പഞ്ചായത്തിൽ നാലു പേരും കോട്ടൂർ, ബാലുശ്ശേരി പഞ്ചായത്തിൽ ഒരാൾ വീതവുമാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ആരോഗ്യവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ കൊതുകിെൻറ ഉറവിടങ്ങൾ നശിപ്പിക്കുക മാത്രമാണ് ചെയ്തത്. മഴയായതിനാൽ ഫോഗിങ് നടത്തിയിട്ടുമില്ല. ബോധവത്കരണം വാർഡ് തലത്തിൽ നടക്കുന്നില്ല. ദിനംപ്രതി നൂറുകണക്കിന് രോഗികളാണ് ഇപ്പോഴും ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്. ഇവിടെ രാത്രി ഡോക്ടർമാർ ഇല്ലാത്തതും ദുരിതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.