ഐക്യദാർഢ്യ റാലി

പേരാമ്പ്ര: മുസ്ലിം-ദലിത് വേട്ടക്കെതിരെ മുസ്ലിം ലീഗ് നടത്തിയ പാർലമ​െൻറ് മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നൊച്ചാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ബഹുജന റാലി നടത്തി. സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. മൗലവി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ആർ.കെ. മുനീർ അധ്യക്ഷത വഹിച്ചു. വി.പി. അബ്ദുസ്സലാം മാസ്റ്റർ, ടി.കെ. ഇബ്രാഹിം, ആർ.കെ. മൂസ, ടി.പി. നാസർ, സി. അമ്മദ്കുട്ടി ഹാജി, ചെക്കിയോട്ട് അബ്ദുറഹിമാൻ, വി.പി. റിയാസുസലാം, പി.സി. മുഹമ്മദ് സിറാജ്, സലിം മിലാസ്, മുനീർ നൊച്ചാട്, ഹംസ മാവിലാട്ട്, അഹമ്മദ് കുണ്ടുങ്ങൽ, എൻ. നാസർ, പി.കെ. ഇബ്രാഹിം, പി.സി. അബ്ദുറഹിമാൻ മുസ്‌ലിയാർ, ചാലിക്കര അബ്ദുറഹിമാൻ, അനസ് വാളൂർ, സി. അബ്ദുല്ല എന്നിവർ റാലിക്ക് നേതൃത്വം നൽകി. ലഹരിവിരുദ്ധ സദസ്സ് നടുവണ്ണൂർ: കോട്ടൂർ കുന്നരംവെള്ളി ഗ്രാമോദയ വായനശാലയുടെ അഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സദസ്സ് നടത്തി. വാർഡ് അംഗം ചീനിക്കണ്ടി ബേബി ഉദ്ഘാടനം ചെയ്തു. സി.എച്ച്. ബാലൻ അധ്യക്ഷത വഹിച്ചു. രാജൻ നരയംകുളം മുഖ്യപ്രഭാഷണം നടത്തി. ഫോക്േലാർ യുവപ്രതിഭ പുരസ്കാരം നേടിയ സുർജിത്ത് പണിക്കരെ പെരുവച്ചേരി ഗവ. എൽ.പി സ്കൂൾ മുൻ പ്രധാനാധ്യാപിക ഉമാദേവി ആദരിച്ചു. ഇ. ഗോവിന്ദൻ നമ്പീശൻ, പി.സി. വിജയൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.