ന്യൂനപക്ഷ^ദലിത്​ വേട്ടക്കെതിരെ ​െഎ.എൻ.എൽ കൂട്ട ഉപവാസം

ന്യൂനപക്ഷ-ദലിത് വേട്ടക്കെതിരെ െഎ.എൻ.എൽ കൂട്ട ഉപവാസം കോഴിക്കോട്: ന്യൂനപക്ഷ-ദലിത് വേട്ടക്കെതിരെയും മോദിയുടെ ഫലസ്തീൻവിരുദ്ധ നിലപാടിനെതിരെയും ഇന്ത്യൻ നാഷനൽ ലീഗ് കോഴിക്കോട് ജില്ല കമ്മിറ്റി കൂട്ട ഉപവാസം നടത്തി. സാഹിത്യകാരൻ കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്തു. സാധാരണക്കാർക്കിടയിൽ ഭീതി പടർത്തുന്ന നയമാണ് ആർ.എസ്.എസ് അടക്കം ഫാഷിസ്റ്റുകൾ സ്വീകരിക്കുന്നതെന്നും മതേതരത്വത്തി​െൻറ സന്ദേശം ഗ്രാമങ്ങളിലും സാധാരണക്കാർക്കിടയിലും എത്തിക്കണമെന്നും കെ.പി. രാമനുണ്ണി പറഞ്ഞു. രാഷ്ട്രപിതാവുൾപ്പെടെയുള്ളവർ ഫലസ്തീനികൾക്കൊപ്പമാണ് നിലകൊണ്ടത്. രാജ്യത്തി​െൻറ സ്വാതന്ത്ര്യത്തിന് മുന്നിട്ടിറങ്ങിയത് ദലിതരടക്കമുള്ളവരാണ്. ആർ.എസ്.എസുകാർ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത പാരമ്പര്യമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് ബഷീർ ബഡേരി അധ്യക്ഷത വഹിച്ചു. നാസർകോയ തങ്ങൾ സ്വാഗതം പറഞ്ഞു. പി.കെ. പാറക്കടവ്, കാസിം ഇരിക്കൂർ, പ്രഫ. എ.പി. അബ്ദുൽ വഹാബ്, കെ.പി. ഇസ്മായിൽ, എൻ.കെ. അബ്ദുൽ അസീസ്, കോതൂർ മുഹമ്മദ്, എൻ.കെ. അസീസ്, എ.പി. മുസ്തഫ, കെ.പി. ആലിക്കുട്ടി, സി.പി.െഎ ജില്ല െസക്രട്ടറി ടി.വി. ബാലൻ തുടങ്ങിയവർ സംസാരിച്ചു. സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ മാസ്റ്റർ നാരങ്ങനീര് നൽകി ഉപവാസം അവസാനിപ്പിച്ചു. മുക്കോലക്കൽ ഹംസ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.