കോഴിക്കോട്: ൈഗ്രൻഡറിനിടയിൽ പെട്ട് രണ്ടായി മുറിഞ്ഞ കോട്ടക്കൽ സ്വദേശി സുധീഷിെൻറ കൈത്തണ്ട കോഴിക്കോട് ആസ്റ്റർ മിംസിൽ വിജയകരമായി തുന്നിച്ചേർത്തു. ആയുർവേദ മരുന്ന് നിർമാണകേന്ദ്രത്തിലെ ജീവനക്കാരനായ സുധീഷ് പച്ചമരുന്ന് മുറിക്കുന്നതിനുള്ള ൈഗ്രൻഡർ വൃത്തിയാക്കുന്നതിനിടയിലാണ് അപകടത്തിൽ പെട്ടത്. കഴിഞ്ഞ 25-നാണ് 42കാരനായ സുധീഷിെൻറ വലതു കൈ ൈഗ്രൻഡറിൽ കുടുങ്ങിയത്. സംഭവം നടന്ന് രണ്ടു മണിക്കൂറിനുള്ളിൽതന്നെ സുധീഷിനെ മിംസിലെത്തിച്ചിരുന്നു; ഒപ്പം അറ്റുപോയ കൈപ്പത്തിയും. പ്ലാസ്റ്റിക്, വാസ്കുലർ ആൻഡ് റീകൺസ്ട്രക്ടിവ് സർജറി വിഭാഗം തലവൻ ഡോ. കെ.എസ്. കൃഷ്ണകുമാറിെൻറ നേതൃത്വത്തിലുള്ള സംഘം ഏഴു മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കൂട്ടിപ്പിടിപ്പിക്കാനായത്. രണ്ടു ദിവസത്തിനു ശേഷം നടന്ന ആറു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ഞരമ്പുകളും പേശികളും പുനഃസ്ഥാപിച്ചു. 12 ദിവസത്തിനുശേഷം ആശുപത്രി വിട്ട സുധീഷിെൻറ കൈ ഇപ്പോൾ 80 ശതമാനവും പ്രവർത്തനക്ഷമമാണ്. രണ്ടോ മൂന്നോ മാസത്തെ ഫിസിയോതെറപ്പിയിലൂടെ കൈ പൂർണമായും പ്രവർത്തനക്ഷമമാകും. അപകടം നടന്ന ഉടനെത്തന്നെ അറ്റുപോയ കൈപ്പത്തി സുരക്ഷിതമായി പ്ലാസ്റ്റിക് കവറിലാക്കി ഐസ് ബാഗിൽ െവച്ച് ആശുപത്രിയിലെത്തിക്കാൻ ബന്ധുക്കൾ കാണിച്ച ശ്രദ്ധയാണ് നിർണായകമായതെന്ന് ഡോ. കെ.എസ്. കൃഷ്ണകുമാർ പറഞ്ഞു. ഡോ. സജു നാരായണൻ, ഡോ. അജിത്കുമാർ പതി, ഡോ. സുരേഷ് എസ്. പിള്ളയുടെ നേതൃത്വത്തിലുള്ള ഓർത്തോപീഡിക്സ് സംഘം, ഡോ. കിഷോറിെൻറ നേതൃത്വത്തിലുള്ള അനസ്തേഷ്യ സംഘം എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.