ഭജനമഠം-ശാന്തിനഗർ-തെക്കേടത്തുകടവ് റോഡിന് ആറു കോടി റോഡ് 12 മീറ്റർ വീതികൂട്ടി 5.5 മീറ്റർ ടാറിടും കുറ്റ്യാടി: വേളം പഞ്ചായത്തിനെ പരിസര പഞ്ചായത്തുകളുമായി ബന്ധിപ്പിക്കുന്ന ഭജനമഠം-ശാന്തിഗനർ-തെക്കേടത്തുകടവ് റോഡ് പരിഷ്കരിക്കാൻ പൊതുമരാമത്ത് വകുപ്പ് ആറു കോടി രൂപ അനുവദിച്ചു. നബാർഡിെൻറ ധനസഹായത്തോടെ 5.400 കിലോമീറ്റർ ദൂരമുള്ള റോഡ് 12 മീറ്റർ വീതികൂട്ടി 5.5 മീറ്റർ ടാറിടും. ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പ്രവൃത്തി ഏറ്റെടുത്തത്. ഒമ്പതു മാസമാണ് കാലവാധി. പി.ഡബ്ല്യു.ഡി കുറ്റ്യാടി സബ്ഡിവിഷൻ പരിധിയിൽ നബാർഡ് ധനസഹായത്തോടെ ഈ വർഷം നവീകരിക്കാൻ അനുമതി ലഭിച്ച ഏക റോഡാണിത്. പണി പൂർത്തിയാകുന്നതോടെ വേഗത്തിൽ കുറ്റ്യാടി, ചങ്ങരോത്ത് പഞ്ചായത്തുകളുമായി ബന്ധപ്പെടാൻ കഴിയും. നിലവിൽ ബസുകൾക്ക് കടന്നുപോകാൻ വീതിയില്ലാത്ത റോഡാണിത്. റോഡിെൻറ ആദ്യഭാഗം കുറ്റ്യാടിയുമായും അവസാനഭാഗം തെക്കേടത്ത് പാലവുമായും ബന്ധപ്പെടുത്താനാണ് കഴിയുക. നിലവിൽ ഭജനമഠത്തിൽനിന്ന് പൂമുഖം വഴി റബറൈസ് റോഡുണ്ട്. തെക്കേടത്തുകടവ് പാലം-കടിയങ്ങാട്പാലം റോഡുകൂടി നവീകരിച്ചാൽ കോഴിക്കോട്ടുനിന്ന് എളുപ്പം വേളത്ത് എത്താനാവും. മുമ്പ് പി.എം.ജി.എസ്.വൈ സ്കീമിൽ ഈ റോഡ് പരിഷ്കരിക്കാൻ അനുമതിയായിരുന്നെങ്കിലും എട്ടു മീറ്റർ വീതിയിൽ റോഡ് നിർമിക്കാൻ ചിലർ സ്ഥലം വിട്ടുകൊടുക്കാത്തതിനാൽ നഷ്ടപ്പെടുകയായിരുന്നെത്ര. 4, 5, 6, 7, 8, 9 വാർഡുകളിലൂടെ കടന്നുപോകുന്ന റോഡ് വലകെട്ട്, ശാന്തിനഗർ, ചോയിമഠം, പെരുവയൽ പ്രദേശങ്ങളുടെ വികസനത്തിന് ആക്കംകൂട്ടും. നിലവിൽ കുറ്റ്യാടിയിലെ നിട്ടൂരിൽനിന്ന് വലകെട്ട് വഴി ഒളോടിത്താഴക്ക് പി.എം.ജി.എസ്.വൈ പദ്ധതിയിൽ റോഡ് നിർമാണം ആരംഭിച്ചിട്ടുണ്ട്. പ്രവൃത്തിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യാൻ വേളം എം.ഡി.എൽ.പി സ്കൂളിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. അംഗങ്ങളായ എം. ഗോപാലൻ, കെ.കെ. മനോജൻ, സി.എൻ. അഹമ്മദ്, കെ.പി. സലീമ ടീച്ചർ, പി.കെ. സജീവൻ, മുൻ പ്രസിഡൻറ് ഇ.കെ. നാണു, പ്രഫ. കെ. അബ്ദുറഹ്മാൻ, വി. അബ്ദുറഹ്മാൻ, പി. മൊയ്തു മൗലവി, എൻ.വി. സുബൈർ, പി.കെ. മുഹമ്മദലി, എ.ടി. അമ്മദ്ഹാജി, പി. രാധാകൃഷ്ണൻ, സി. ഉമർ, ടി.കെ. അബ്ദുൽ കരീം, പി.ഡബ്ല്യു.ഡി കുറ്റ്യാടി സെക്ഷൻ അസി. എൻജിനീയർ സി.വി. സജിത്ത്, ഓവർസിയർ പി. രാജേഷ് എന്നിവർ സംസാരിച്ചു. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചെയർമാനും ഒ.കെ. റിയാസ് കൺവീനറുമായി കമ്മിറ്റി രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.