ആർ.എസ്​.എസ്​ രാജ്യത്ത്​ പുതിയ സംസ്​കാരം പ്രചരിപ്പിക്കുന്നു ^മന്ത്രി ഇ. ചന്ദ്രശേഖരൻ

ആർ.എസ്.എസ് രാജ്യത്ത് പുതിയ സംസ്കാരം പ്രചരിപ്പിക്കുന്നു -മന്ത്രി ഇ. ചന്ദ്രശേഖരൻ കോഴിക്കോട്: വർഗീയ ധ്രുവീകരണം നടത്തി രാജ്യത്ത് തങ്ങൾക്കനുകൂലമായ പുതിയ സംസ്കാരം പ്രചരിപ്പിക്കുകയാണ് ആർ.എസ്.എസ് ചെയ്യുന്നതെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. സി.പി.െഎ ജില്ല കൗൺസിലി​െൻറ ആഭിമുഖ്യത്തിൽ നടന്ന സി. ഉണ്ണിരാജ ജന്മശതാബ്ദി ആഘോഷത്തി​െൻറ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് അപകടകരമായ പരീക്ഷണങ്ങൾ തുടർന്നുകൊണ്ടേയിരിക്കുകയാണ്. യുവാക്കളെ ദിശ തിരിച്ചുവിട്ട് ഇന്ത്യയുടെ ഭാവിയെ കൂടുതൽ ആശങ്കയിലാക്കി. നാൽക്കാലികൾക്കുവേണ്ടി ഇരുകാലികളെ കൊല്ലുന്നു. വിദ്യാഭ്യാസം, ഗവേഷണം, സാംസ്കാരികം തുടങ്ങിയ മേഖലകളെല്ലാം സംഘ്പരിവാർ കൈക്കലാക്കിയിരിക്കുകയാണ്. എന്നാൽ, ഇത്തരം പ്രവർത്തനങ്ങളൊന്നും പ്രധാനമന്ത്രി കണ്ടതായി ഭാവിക്കുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ രാജ്യത്തെ ജാതി-മത ചിന്തകളുടെ പേരിൽ തുടരുന്ന ധ്രുവീകരണ പ്രവർത്തനങ്ങൾക്കെതിെര ശക്തമായി തന്നെ പോരാടണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സത്യൻ മൊകേരി അധ്യക്ഷത വഹിച്ചു. കവി പി.കെ. ഗോപി മുഖ്യ പ്രഭാഷണം നടത്തി. സി.എൻ. ചന്ദ്രൻ, ടി.വി. ബാലൻ, െഎ.വി. ശശാങ്കൻ എന്നിവർ സംസാരിച്ചു. എം. നാരയണൻ സ്വാഗതവും ആർ. ശശി നന്ദിയും പറഞ്ഞു. photo: AB3, AB4
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.