കോടഞ്ചേരി: പടിഞ്ഞാറത്തറ ബാണാസുരസാഗർ ഡാമിൽ മീൻപിടിക്കാൻ പോയവരെ കാണാതായ സംഭവം ചെമ്പുകടവ്-, നെല്ലിപ്പൊയിൽ ഗ്രാമങ്ങളെ ഉത്കണ്ഠയിലാഴ്ത്തി. ചെമ്പുകടവ് പൂവത്തുംചുവട് കാട്ടിലേടത്ത് ചന്ദ്രൻ-സിന്ധു ദമ്പതികളുടെ മകൻ സച്ചിൻ ചന്ദ്രൻ , നെല്ലിപ്പൊയിൽ മണിത്തൊട്ടി മാത്യു-ലൂസി ദമ്പതികളുടെ മകൻ മെൽബിൻ മാത്യു , ചെമ്പുകടവ് വട്ടച്ചുവട് മോളക്കുന്നേൽ ജോൺ-മറിയം ദമ്പതികളുടെ മകൻ ബിനോ എന്നിവരെയാണ് കാണാതായത്. ഞായറാഴ്ച പുലർച്ചയോടെയാണ് ഗ്രാമവാസികൾ ഞെട്ടേലാടെ വിവരമറിയുന്നത്. അറിഞ്ഞവർ അറിഞ്ഞവർ കിട്ടിയ വാഹനങ്ങളിലായി ബാണാസുരസാഗറിലേക്ക് കുതിക്കുകയായിരുന്നു. നൂറുകണക്കിന് ഗ്രാമവാസികൾ രാവിലെ മുതൽ തിരച്ചിലിൽ പങ്കാളികളായി. ഉത്കണ്ഠയോടെ കരക്കു നിന്നവർ മുങ്ങൽ വിദഗ്ധരും രക്ഷാപ്രവർത്തകരും തിരച്ചിൽ നിർത്തുന്നതുവരെ കാത്തുനിൽക്കുകയായിരുന്നു. പടിഞ്ഞാറത്തറയിലുള്ള സുഹൃത്തുക്കൾക്കൊപ്പമാണ് ഇവർ ഡാമിൽ മീൻ പിടിക്കാനെത്തിയത്. ഇപ്പോഴും പ്രതീക്ഷ കൈവെടിയാതെ പ്രാർഥനയിലാണ് ഗ്രാമം മുഴുവനും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.