കൽപറ്റ: മുട്ടിൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് വിവിധ മേഖലകളിൽ പ്രതിഭകളായവരെ ആദരിക്കുന്ന സ്കോളേഴ്സ് മീറ്റിൽ എച്ച്.എസ്, എച്ച്.എസ്.എസ്, വി.എച്ച്.എസ് വിഭാഗങ്ങളിൽനിന്നായി 174 വിദ്യാർഥി പ്രതിഭകളെ പി.ടി.എയുടെ നേതൃത്വത്തിൽ ആദരിച്ചു. ജില്ല ഫോറസ്റ്റ് അസിസ്റ്റൻറ് കൺസർവേറ്റർ എ. ഷജ്ന കരീം ഉദ്ഘാടനം ചെയ്തു. ഡബ്ല്യു.എം.ഒ പ്രസിഡൻറ് കെ.കെ. അഹമ്മദ് ഹാജി, ജോ. സെക്രട്ടറി കെ. മുഹമ്മദ് ഷാ, അഡ്മിനിസ്േട്രറ്റർ ടി. അബ്ദുറസാഖ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ബി. ഫൈസൽ, ഹെഡ്മാസ്റ്റർ പി.വി. മൊയ്തു, മദർ പി.ടി.എ പ്രസിഡൻറ് ബിന്ദു മനോഹരൻ, പി.ടി.എ വൈസ് പ്രസിഡൻറുമാരായ എൻ.ടി. ഷാജി, പി. ഇസ്മായിൽ, സ്പെഷൽ സ്കൂൾ ഹെഡ്മിസ്ട്രസ് പി.കെ. സുമയ്യ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു. വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ബിനുമോൾ ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. സീനിയർ അസിസ്റ്റൻറ് പി.പി. മുഹമ്മദ് പ്രതിഭകളെ പരിചയപ്പെടുത്തി. വിദ്യാർഥി പ്രതിനിധി സി.കെ. ഷഹ്ന, സ്റ്റാഫ് സെക്രട്ടറിമാരായ ഇ.പി. ആര്യദേവി, സി.എച്ച്. സുമയ്യ, എൻ.യു. അൻവർ ഗൗസ് എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് യു. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ പി.എ. ജലീൽ സ്വാഗതവും കൺവീനർ സി.കെ. ജാഫർ നന്ദിയും പറഞ്ഞു. MONWDL19 മുട്ടിൽ വി.എച്ച്.എസ്.എസിലെ 'സ്കോളേഴ്സ് മീറ്റ്' ജില്ല ഫോറസ്റ്റ് അസിസ്റ്റൻറ് കൺസർവേറ്റർ എ. ഷജ്ന കരീം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.