കാലിക്കറ്റിൽ ഇ​േൻറണൽ മാർക്ക് അപാകം പരിഹരിക്കും

കോഴിേക്കാട്: കാലിക്കറ്റ് സർവകലാശാലയിൽ സ്വാശ്രയ കോളജുകളിലടക്കം ഇേൻറണൽ മാർക്ക് നൽകുന്നതിലെ അപാകം പരിഹരിക്കാൻ അക്കാദമിക് കൗൺസിൽ തീരുമാനം. കോളജ് അധികൃതർ മനഃപൂർവം മാർക്ക് നൽകാതെ തോൽപിച്ചതായി വിവിധ കോളജുകളിൽനിന്ന് വിദ്യാർഥികൾ പരാതിപ്പെട്ടിരുന്നു. വീണ്ടും ഇേൻറണൽ പരീക്ഷ നടത്തണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്താനും കുറ്റക്കാരെ കണ്ടെത്താനും യോഗം തീരുമാനിച്ചു. ഇതിനായി സിൻഡിക്കേറ്റ് സമിതിയെ ചുമതലപ്പെടുത്തി. വിദ്യാർഥികൾക്ക് നീതി ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നെഹ്റു കോളജടക്കമുള്ള സ്ഥാപനങ്ങൾക്കെതിരെ ഇക്കാര്യത്തിൽ പരാതി ലഭിച്ചിട്ടുണ്ട്. പി.ജി തലത്തിലെ വിവാദ ഗ്രേഡിങ് പരിഷ്കാരം അക്കാദമിക് കൗൺസിൽ േയാഗം തള്ളി. പി.ജി ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സമ്പ്രദായത്തിൽ പുതിയ ഗ്രേഡിങ് സമ്പ്രദായം തയാറാക്കുന്നതിന് സിൻഡിക്കേറ്റ് സമിതിയെ അക്കാദമിക് കൗൺസിൽ ചുമതലപ്പെടുത്തി. പുതിയ അധ്യയന വർഷം മുതൽ പി.ജി കോഴ്സുകൾക്ക് ഇൻഡയറക്ട് ഗ്രേഡിങ് സമ്പ്രദായം (ഗ്രേഡും മാർക്കും) നടപ്പാക്കാൻ വൈസ് ചാൻസലർ ഉത്തരവിട്ടിരുന്നു. ഇടത് സിൻഡിക്കേറ്റംഗങ്ങളും അധ്യാപകരും എതിർപ്പുമായി രംഗത്തെത്തിയതോെട വി.സിതന്നെ ഇൗ ഉത്തരവ് റദ്ദാക്കുകയായിരുന്നു. തിങ്കളാഴ്ച ചേർന്ന അക്കാദമിക് കൗൺസിലിൽ ഡോ. ഇ.കെ. സതീഷ് ഇൗ വിഷയം അവതരിപ്പിച്ചതോടെ ഇടത് മേൽക്കോയ്മയുള്ള കൗൺസിലിൽ ഭൂരിപക്ഷം പേരും ശക്തമായി എതിർത്തു. തുടർന്നാണ് ഉത്തരവ് വോട്ടിനിടാതെ റദ്ദാക്കാൻ അക്കാദമിക് കൗൺസിലും തീരുമാനിച്ചത്. ഗ്രേഡിന് പുറമെ മാർക്കും നൽകുന്ന രീതിയായിരുന്നു ഇൻഡയറക്ട് ഗ്രേഡിങ്. പ്രഫ. ഹൃദയകുമാരി കമ്മിറ്റി റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് ഇൗ സമ്പ്രദായം നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്. ബിരുദ വിദ്യാർഥികൾക്ക് ഇൻഡയറക്ട് ഗ്രേഡിങ് നടപ്പാക്കിയതിനെ തുടർന്ന് ഗ്രേഡ് കാർഡ് വിതരണത്തിലുണ്ടായ പാളിച്ചകളാണ് ഇതിനെ എതിർക്കാൻ കാരണമായത്. തിങ്കളാഴ്ച ചേർന്ന യോഗത്തിൽ വി.സി ഡോ. കെ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. മറ്റു തീരുമാനങ്ങൾ: -ഇതര സർവകലാശാലകളുടെ തുല്യത സർട്ടിഫിക്കറ്റ് അത്യാവശ്യക്കാർക്ക് വേഗത്തിൽ നൽകാൻ സംവിധാനമൊരുക്കും. യു.ജി.സി അംഗീകാരമുള്ള സ്ഥാപനങ്ങൾ നടത്തുന്നതും ഒാൺൈലൻ, വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിലല്ലാത്തതുമായ കോഴ്സുകളുടെ തുല്യത സർട്ടിഫിക്കറ്റ് നൽകാൻ വി.സിക്കും പഠനബോർഡ് ചെയർമാന്മാർക്ക് ചേർന്ന് തീരുമാനിക്കാം. -ജമ്മു-കശ്മീരിൽനിന്നുള്ള വിദ്യാർഥികൾക്ക് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യു.ജി, പി.ജി കോഴ്സുകൾക്ക് രണ്ട് സൂപ്പർ ന്യൂമററി സീറ്റ് സൃഷ്ടിക്കും. അന്തമാൻ- നികോബാർ ദ്വീപുകളിൽനിന്നുള്ള വിദ്യാർഥികൾക്ക് സീറ്റ് സംവരണം ചെയ്യും. -യു.ജി േപ്രാഗ്രാമുകൾക്ക് പ്രവേശനം അവസാനിപ്പിക്കുന്നത് ക്ലാസ് ആരംഭിച്ച് പരമാവധി 60-ാം ദിവസം വരെ എന്ന നിലവിലെ രീതി തുടരും. -കോഴിക്കോട് ഗവൺമ​െൻറ് ഫിസിക്കൽ എജുക്കേഷൻ കോളജിൽ ബി.പി.എഡ് ഇൻറേഗ്രറ്റഡ് കോഴ്സിന് നിശ്ചിത പ്രായപരിധിയായ 23 വയസ്സ് കഴിഞ്ഞ ശേഷവും ഒരു വിദ്യാർഥി പ്രവേശനം നേടിയത് അംഗീകരിച്ചു. എസ്.സി/ എസ്.ടി വിദ്യാർഥികൾക്ക് അഞ്ചു വർഷവും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് മൂന്നു വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് നൽകണമെന്ന് എൻ.സി.ടി.ഇയോട് അപേക്ഷിക്കും. -ബി.വോക് ഡിഗ്രി മറ്റ് യു.ജി േപ്രാഗ്രാമുകൾക്ക് സമാനമായി അംഗീകരിച്ചു. -ഇക്വലൻസി, റക്കഗ്നിഷൻ സംബന്ധിച്ച് േപ്രാ -വൈസ് ചാൻസലറുടെ നേതൃത്വത്തിൽ ഫാക്കൽറ്റി ഡീൻമാരുൾപ്പെട്ട സമിതി തയാറാക്കിയ കരട് െറഗുലേഷൻ അംഗീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.