പാമ്പുദിന പരിപാടിയിൽ അതിഥിയായി മൂർഖനെത്തി

തണ്ണീർപ്പന്തൽ: കടമേരി മാപ്പിള യു.പി സ്കൂളിൽ പാമ്പുദിന പരിപാടി നടന്നുകൊണ്ടിരിക്കെ അതിഥിയായി മൂർഖൻ എത്തി. പരിപാടി നടന്നുകൊണ്ടിരിക്കെയാണ് അടുത്ത വീട്ടിലെ പറമ്പിൽ മൂർഖനെത്തിയ വിവരമെത്തുന്നത്. ഉടനെ ഫോറസ്റ്റ് ജീവനക്കാർ, ക്ലാസെടുക്കാനെത്തിയ പാമ്പുപിടിത്തക്കാരൻ സുരേന്ദ്രൻ കരിങ്ങാട് എന്നിവർ ചേർന്ന് മൂർഖനെ പിടികൂടി. പിന്നീട് കുട്ടികൾക്ക് ക്ലാസെടുക്കവെ പിടികൂടിയ മൂർഖനെ കാണിച്ചാണ് ക്ലാസ് വിശദീകരിച്ചത്. സുരേന്ദ്രൻ കരിങ്ങാട് വരുമ്പോൾ പെരുമ്പാമ്പിനെ കൂടെ കൊണ്ടുവന്നിരുന്നു. മൂർഖ​െൻറയും പെരുമ്പാമ്പി​െൻറയും വിശേഷങ്ങൾ കേട്ട കുട്ടികൾക്ക് പരിപാടി ഏറെ കൗതുകവുമായി. സോഷ്യൽ ഫോറസ്ട്രി ക്ലബ് വടകരയും കടമേരി എം.യു.പി സ്കൂൾ സോഷ്യൽ ഫോറസ്ട്രി ക്ലബുമാണ് പരിപാടി സംഘടിപ്പിച്ചത്. കുട്ടികൾക്ക് പാമ്പുകളെക്കുറിച്ചും അവരുടെ ആവാസവ്യവസ്ഥയെക്കുറിച്ചും പരിചയപ്പെടുത്തുകയായിരുന്നു പാമ്പുദിന പരിപാടികൊണ്ട് ഉദ്ദേശിച്ചത്. വടകര റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ സത്യപ്രഭ, ഹെഡ്മാസ്റ്റർ എൻ.പി. ഇബ്രാഹിം, ടി.കെ. നസീർ, വിനോദ് കുമാർ, ടി.കെ. ഹാരിസ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.