പേരാമ്പ്ര: വെങ്ങപ്പറ്റ ഗവ. ഹൈസ്കൂളിൽ രക്ഷിതാക്കൾക്ക് ബോധവത്കണ ക്ലാസ് നടത്തി. പി.ടി.എ ജനറൽ ബോഡി യോഗം ഇ.പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സുരേഷ് പാലോട്ട് അധ്യക്ഷത വഹിച്ചു. ജെ.എച്ച്.ഐ ശശീന്ദ്രൻ ബോധവത്കരണ ക്ലാസെടുത്തു. ഹെഡ്മാസ്റ്റർ വി.വി. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: സന്തോഷ് പാലോറ (പ്രസി), വിശ്വനാഥൻ കാപ്പിയിൽ ( ചെയർ), ടി. ശ്രീജ (ചെയർ -എം.പി.ടി.എ), കെ. അശോക് കുമാർ (വൈ. പ്രസി). വിവര സാങ്കേതികവിദ്യയും വായനയും ബന്ധിപ്പിച്ച് മുന്നേറാൻ വിദ്യാർഥികൾക്ക് കഴിയണം --ഡോ. ഖദീജ മുംതാസ് പേരാമ്പ്ര: വിവര സാങ്കേതിക വിദ്യയും വായനയും ബന്ധിപ്പിച്ച് മുന്നേറാൻ വിദ്യാർഥികൾക്ക് കഴിയണമെന്ന് കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡൻറ് ഡോ. ഖദീജ മുംതാസ് പറഞ്ഞു. കൂത്താളി എ.യു.പി സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ നിർമിച്ച ഓഡിയോ വിഷ്വൽ ആൻഡ് ലൈബ്രറി കെട്ടിടത്തിെൻറ സമർപ്പണവും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അവർ. പി.ടി.എ പ്രസിഡൻറ് വി.കെ. ബാബു അധ്യക്ഷത വഹിച്ചു. കെ. നാരായണൻ, സി.ടി. ദാമോദരൻ നായർ, കെ.ടി. കുഞ്ഞമ്മത്, ടി.സി. രാമർ നമ്പ്യാർ, കെ.കെ. ചെക്കോട്ടി, കെ.എം. ഗോവിന്ദൻ, വിദ്യാരംഗം ഉപജില്ല കോഓഡിനേറ്റർ വി.എം. അഷറഫ്, കെ. ഉഷ, പി. അച്യുതൻ, കെ.കെ. ഭാസ്കരൻ, പി.കെ. സബീന, വിദ്യാരംഗം ഉപജില്ല ജോ. കൺവീനർ കെ. ഷാജിമ, പ്രധാനാധ്യാപിക ടി.വി. ശാന്ത, സ്റ്റാഫ് സെക്രട്ടറി പി. ആദർശ് എന്നിവർ സംസാരിച്ചു. വിദ്യാർഥികളെ അനുമോദിച്ചു പേരാമ്പ്ര: നരയംകുളം എരഞ്ഞോളി താഴെ ജനശ്രീ സംഘം, മംഗൾപാണ്ഡെ സ്മാരക വായനശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്രദേശത്തുനിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ഇല്ലത്ത് പ്രകാശൻ ഉദ്ഘാടനം ചെയ്തു. നരയംകുളം എ.യു.പി സ്കൂൾ റിട്ട. അധ്യാപിക പാട്ടുപുരക്കണ്ടി ജാനകി ഉപഹാരം നൽകി. വരപ്പുറത്തുകണ്ടി ദാമോദരൻ നായർ അധ്യക്ഷത വഹിച്ചു. ടി.പി. ബലറാം, ടി.പി. ദിലേഷ്, വി.കെ. സാവിത്രി, കെ.എ. പ്രദീപ്, കണ്ണിപ്പൊയിൽ മോഹനൻ, ബി. കാർത്തിക, ഷിഫാന ഇബ്രാഹിം, സി.ബി. അക്ഷയ, ടി.കെ. പ്രിയങ്ക എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.