കായക്കൊടിയിൽ ആരോഗ്യവകുപ്പിെൻറ മിന്നൽ പരിശോധന

കുറ്റ്യാടി: കായക്കൊടി ഗ്രാമപഞ്ചായത്ത്, ആരോഗ്യ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ കടകളിലും ഹോട്ടലുകളിലും മിന്നൽ പരിശോധന നടത്തി. വൃത്തിഹീനമായി പ്രവർത്തിച്ച കടകൾക്കെതിരെ 8000 രൂപ പിഴ ചുമത്തി. പുകവലിക്കെതിരെ ബോർഡ് വെക്കാത്ത മൂന്നു കടകൾെക്കതിരെ 600 രൂപ പിഴ ചുമത്തി. ദേവർകോവിലിലെ ഒരു പഴക്കടയിൽനിന്ന് പഴകിയ പഴങ്ങളും പാലും പിടിച്ചെടുത്ത് നശിപ്പിച്ചു. ഭക്ഷണം പാകം ചെയ്യുകയും വിതരണം നടത്തുകയും ചെയ്യുന്ന തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയതായി നിർദേശം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ പി.പി. നാരായണൻ, ജെ.എച്ച്.ഐമാരായ സി.പി. സതീഷ്, സി. ഇന്ദിര, കെ.വി. നിമിഷ, പഞ്ചായത്ത് ജീവനക്കാരായ വിനോദ്കുമാർ, കെ.കെ. സോമൻ, ഷൈജിത്ത് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.