atten kozhikode വ്യാജ ടിക്കറ്റുമായി വിമാനത്താവളത്തിൽ കയറിയയാൾ പിടിയിൽ

വ്യാജ ടിക്കറ്റുമായി വിമാനത്താവളത്തിൽ കയറിയയാൾ പിടിയിൽ നെടുമ്പാശ്ശേരി: വ്യാജ ടിക്കറ്റുമായി വിമാനത്താവളത്തിനകത്ത് കയറിയയാൾ പിടിയിൽ. കോഴിക്കോട് കൊടുവള്ളി സ്വദേശി മെഹറൂഫാണ് സി.ഐ.എസ്.എഫി​െൻറ പിടിയിലായത്. തിങ്കളാഴ്ച വൈകീട്ട് ഇയാളുടെ അയൽവാസിയായ സ്ത്രീയെ യാത്രയയക്കാൻ വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഇയാൾ. ട്രാവൽസുകാർ എടുത്തുനൽകിയ ഇ-ടിക്കറ്റാണെന്ന് പറഞ്ഞാണ് ഇയാൾ വിമാനത്താവള ടെർമിനലിൽ പ്രവേശിച്ചത്. പിന്നീട് സുരക്ഷ ഹാളിൽ പ്രവേശിച്ചപ്പോഴാണ് പിടിയിലായത്. ഇയാളെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.