ഡെങ്കിപ്പനി: ഇതുവരെ ബാധിച്ചത് 5764 പേർക്ക്

കോഴിക്കോട്: ജില്ലയിൽ തിങ്കളാഴ്ചവരെ 5764 പേർക്ക് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തു. ഇതിൽ 642 പേർക്ക് സ്ഥിരീകരിക്കുകയും 5122 പേർക്ക് സംശയിക്കുന്നുമുണ്ട്. തിങ്കളാഴ്ച 20 പേർക്കുകൂടി സ്ഥിരീകരിച്ചു. 63 പേർക്ക് സംശയിക്കുന്നു. ചേളന്നൂരിൽ നാലുപേർക്കും കക്കോടിയിൽ മൂന്നുപേർക്കും കൊളത്തറ, തലക്കുളത്തൂർ എന്നിവിടങ്ങളിൽ രണ്ടുപേർക്കും മേരിക്കുന്ന്, കല്ലായി, നെല്ലിക്കോട്, രാമനാട്ടുകര, അത്തോളി, ഉള്ള്യേരി, കൊളത്തൂർ, മടവൂർ, ബാലുശ്ശേരി എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് സ്ഥിരീകരിച്ചത്. ഒരാൾക്ക് എലിപ്പനി സ്ഥിരീകരിക്കുകയും ഒരാൾക്ക് സംശയിക്കുന്നതായും റിപ്പോർട്ട് ചെയ്തു. ചേളന്നൂർ സ്വദേശിക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. കക്കോടി സ്വദേശിയായ ഒരാൾക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റൊരാൾക്ക് മലേറിയയും സ്ഥിരീകരിച്ചു. മൂന്നുപേർക്കാണ് മഞ്ഞപ്പിത്തം സംശയിക്കുന്നതായി റിപ്പോർട്ട് ചെയ്തത്. ജില്ലയിൽ 2957 പേർ വിവിധയിടങ്ങളിൽ പനി ബാധിച്ച് ചികിത്സ തേടി. 21 പേരെയാണ് കിടത്തിചികിത്സക്കു വിധേയരാക്കിയത്. ഈ വർഷം ഇതുവരെയായി 17,31,61 പേർ പനി ബാധിച്ച് ജില്ലയിൽ ചികിത്സ തേടിയിട്ടുണ്ട്. 63 പേർക്ക് മലേറിയ റിപ്പോർട്ട് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.