കോഴിക്കോട്: കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് വിവിധ വർഷങ്ങളിൽ ഹിന്ദി സാഹിത്യത്തിൽ പിഎച്ച്.ഡി നേടിയ ഭാഷാസമന്വയവേദി അംഗങ്ങൾ ഒത്തുചേർന്നു. വിവിധ യൂനിവേഴ്സിറ്റികളിലും കോളജുകളിലും അധ്യാപകരായി സേവനം അനുഷ്ഠിച്ച് വിരമിച്ചവരും ജോലിയിലുള്ളവരും പെങ്കടുത്തു. ഹിന്ദി വിഭാഗം മുൻ മേധാവി ഡോ. ജെ. ഹൈമവതിയമ്മ ഉദ്ഘാടനം ചെയ്തു. ഡോ. പി.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ. പി.കെ. രാധാമണി മുഖ്യപ്രഭാഷണം നടത്തി. പഠനഗ്രന്ഥം ഡോ. ആർസു ഗവേഷകർക്ക് നൽകി. ഡോ. സി.കെ. ജയിംസ്, ഡോ. എം. അരവിന്ദൻ, ഡോ. എം.കെ. പ്രീത, ഡോ. ഒ. വാസവൻ, ഡോ. പി. സുപ്രിയ, ഡോ. ടീന, ഡോ. ഇ. മിനി, ഡോ. പി.െഎ. മീര, യു.എം. രശ്മി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.