അവാർഡ്​ വിതരണം 21ന്​

ബാലുശ്ശേരി: എ.സി. ഷൺമുഖദാസ് നിയമസഭാംഗത്വ രജത ജൂബിലി സ്മാരക ട്രസ്റ്റ് ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി വിജയികൾക്കുള്ള കാഷ് വൈകുന്നേരം നാലിന് ബാലുശ്ശേരി പഞ്ചായത്ത് ഹാളിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കും. എ.കെ. ശശീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. എൽ.എസ്.എസ്, യു.എസ്.എസ് ജേതാക്കളെ പുരുഷൻ കടലുണ്ടി എം.എൽ.എ അനുമോദിക്കും. ബാലുശ്ശേരി മണ്ഡലത്തിലെ എലത്തൂർ, തലക്കുളത്തൂർ, നന്മണ്ട, ഉള്ള്യേരി, അത്തോളി, ബാലുശ്ശേരി, പനങ്ങാട് പഞ്ചായത്തുകളിലെ വിദ്യാലയങ്ങളിൽ പഠിച്ച് മികച്ച വിജയം കൈവരിച്ച വിദ്യാർഥികൾക്കാണ് കാഷ് അവാർഡ് നൽകുന്നതെന്ന് ട്രസ്റ്റ് ഭാരവാഹികളായ പി. സുധാകരൻ, പി. അബ്ദുറഹിം, എൻ. രാജൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അനുസ്മരണ സമ്മേളനം ബാലുശ്ശേരി: പ്രമുഖ സോഷ്യലിസ്റ്റും ബാലുശ്ശേരി റീജനൽ ബാങ്ക് പ്രസിഡൻറും ട്രേഡ് യൂനിയൻ പ്രവർത്തകനുമായിരുന്ന എം.പി. അബൂബക്കർ അനുസ്മരണം ജനതാദൾ-യു ജില്ല കമ്മിറ്റിയംഗം എ.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ദിനേശൻ പനങ്ങാട്, വിജയൻ അത്തിക്കോട്, സന്തോഷ് കുറുെമ്പായിൽ, ടി.പി. കൃഷ്ണൻകുട്ടി കുറുപ്പ്, ടി. വേണുദാസ്, കെ.പി. കുഞ്ഞായി, കാപ്പുംകര രാഘവൻ, സനീഷ് കെ. പനങ്ങാട്, ദേവദാസ് കുറുെമ്പായിൽ, എ. ഭാസ്കരൻ, ഹരീഷ് ത്രിവേണി എന്നിവർ സംസാരിച്ചു. പരിപാടികൾ ബാലുശ്ശേരി പഞ്ചായത്ത് ഹാൾ: കേരളോത്സവം സംഘാടക സമിതി രൂപവത്കരണം -4.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.