മെഡിക്കൽ കോളജ്​ ആശുപത്രിയിൽ രണ്ട്​ പനിവാർഡുകൾ കൂടി ഉടൻ തുറക്കും

കോഴിക്കോട്: പനി രൂക്ഷമായതിനെത്തുടർന്ന് രോഗീബാഹുല്യത്താൽ തിങ്ങിനിറഞ്ഞ മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതിയ രണ്ട് പനിവാർഡുകൾ കൂടി തുറക്കാൻ തീരുമാനമാ‍യി. സൂപ്പർസ്പെഷാലിറ്റി ബ്ലോക്കിലെ മൂന്നാംനിലയിലാണ് സ്ത്രീകൾക്കും പുരുഷൻമാർക്കുമായി ഓരോ വാർഡുകൾ തുറക്കുക. അടുത്തദിവസംതന്നെ വാർഡുകൾ പ്രവർത്തനമാരംഭിക്കുമെന്ന് സൂപ്രണ്ട് ഡോ. കെ.ജി. സജീത്ത്കുമാർ പറഞ്ഞു. മെഡിക്കൽ കോളജിൽ പുതുതായി പഠിച്ചിറങ്ങിയ ഹൗസ് സർജൻമാരുെട സേവനം കൂടി പ്രയോജനപ്പെടുത്തിയാണ് വാർഡുകൾ പ്രവർത്തിക്കുക. പുതിയ ബാച്ചി​െൻറ സേവനം തുടങ്ങുന്നതോടെ ഡോക്ടർമാരുടെ കുറവ് ഒരു പരിധിവരെ പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. 50 പേരെ കിടത്താനുള്ള സൗകര്യം വാർഡുകളിലുണ്ട്. ഇവിടേക്കാവശ്യമായ കട്ടിൽ, ട്രോളി തുടങ്ങിയവ സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും മെഡിക്കൽ കോളജിന് കൈമാറിയിരുന്നു. എന്നാൽ, പനിക്കാരുടെ എണ്ണം ക്രമാതീതമായി വർധിച്ചതിനെത്തുടർന്ന് ആരോഗ്യമന്ത്രി നിർദേശിച്ച താൽകാലിക ഷെഡ് ഒരുക്കൽ ഇതുവരെ പൂർത്തിയായിട്ടില്ല. ഷെഡ് തയാറാക്കാനായി ഒമ്പത് ലക്ഷത്തി​െൻറ എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് ആരോഗ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു. എന്നാൽ, ഇത്രയും തുക അനുവദിക്കാനാവില്ലെന്നും ഇതു പകുതിയാക്കണമെന്നുമാണ് മന്ത്രിയുടെ നിലപാട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.