വടകര: പതിയാരക്കര വിജ്ഞാൻ കലാവേദിയുടെ ആഭിമുഖ്യത്തിൽ ആലോള്ളകണ്ടി ബാലകൃഷ്ണൻ അനുസ്മരണവും 'മരം ഒരു തണൽ പരിപാടിയും' കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കലാരംഗത്തും പ്രദേശത്തുള്ള സാംസ്കാരിക രംഗത്തും നിറഞ്ഞുനിന്നിരുന്ന വ്യക്തിയായിരുന്നു ബാലകൃഷ്ണൻ. കെ. ശ്രീരാഗ് അധ്യക്ഷത വഹിച്ചു. ഡോ. വി.പി. ഗിരീഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. കെ.എം. രൂപേഷ്, വി.പി. സുനിൽകുമാർ, സി. മനോജ്, കെ. സുരേഷ് ബാബു, രാഗേഷ്, വി. ജിഷ്ണു എന്നിവർ സംസാരിച്ചു. നടപടിയെടുക്കണം വടകര: രാഷ്ട്രീയ സംഘർഷത്തിെൻറ മറവിൽ കോട്ടപ്പള്ളിയിലും കണ്ണമ്പത്തുകരയിലും മോട്ടോർ തൊഴിലാളികളുടെ ജീവനോപാധിയായ ഓട്ടോകൾ തകർക്കുകയും കനാലിലേക്ക് വലിച്ചെറിയുകയും ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മോട്ടോർ ആൻഡ് എൻജിനീയറിങ് വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു.) വടകര ഏരിയ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വേണു കക്കട്ടിൽ അധ്യക്ഷത വഹിച്ചു. കെ.കെ. മമ്മു, കെ.വി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.