നഴ്​സിങ്​ സമരം: സർക്കാർ നിലപാട്​ സ്​ത്രീവിരുദ്ധം ^മഹിള ജനത (യു)

നഴ്സിങ് സമരം: സർക്കാർ നിലപാട് സ്ത്രീവിരുദ്ധം -മഹിള ജനത (യു) കോഴിക്കോട്: സ്ത്രീസുരക്ഷ ഉറപ്പ് നൽകി അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാർ സുപ്രീംകോടതി നിർദേശം നടപ്പാക്കാൻ തയാറാകാതെ ആശുപത്രി മാനേജ്മ​െൻറുകളുടെ പക്ഷംചേർന്ന് സ്ത്രീവിരുദ്ധ സമീപനം സ്വീകരിക്കുകയാണെന്ന് മഹിള ജനത (യു) ജില്ല കമ്മിറ്റി കുറ്റപ്പെടുത്തി. ന്യായമായ ആവശ്യങ്ങളുയർത്തി നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ ശക്തമായ നടപടി കൈക്കൊള്ളാൻ മുഖ്യമന്ത്രി തയാറാകണം. സംസ്ഥാന ജനറൽ സെക്രട്ടറി വിമല കളത്തിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എം.പി. അജിത അധ്യക്ഷത വഹിച്ചു. എം.കെ. സതി, പി. മോനിഷ, ബേബി കൃഷ്ണൻ, ബേബി ബാലമ്പ്രത്ത്, സക്കീന മുഹമ്മദ്, നിഷാകുമാരി, എം.കെ. ഉഷ, ജീൻ മോസസ്, സുജ ബാലുശ്ശേരി, റീന രയരോത്ത്, പി.പി. ശാന്ത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.